city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഇസ്‌റാഈല്‍

ജെറുസലേം: (www.kasargodvartha.com 15.06.2021) വീടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഇസ്‌റാഈല്‍. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഇസ്‌റാഇലില്‍ കോവിഡ് വ്യാപന സാഹചര്യത്തില്‍ നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ അവശേഷിക്കുന്നതും ആരോഗ്യ മന്ത്രാലയം പിന്‍വലിച്ചതായാണ് റിപോര്‍ട്. 

അതേസമയം കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ചില പ്രത്യേക വിഭാഗം ആളുകള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത തൊഴിലാളികളും അതിഥികളും, ദീര്‍ഘകാല പരിചരണം വേണ്ടവര്‍ അല്ലെങ്കില്‍ പ്രായമായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍, കപ്പലിനുള്ളില്‍ പ്രവേശിക്കുന്നവര്‍, വിമാന യാത്രക്കാര്‍ എന്നിവരാണ് മാക്‌സ് ധരിക്കേണ്ടത്.

വീടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഇസ്‌റാഈല്‍

Keywords: News, World, Top-Headlines, COVID-19, Health, Mask, Israel, Israel drops indoor mask requirement as daily Covid cases decline

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia