Palm oil | ഇന്‍ഡോനേഷ്യയില്‍ ഏപ്രില്‍ 28 മുതല്‍ പാമോയില്‍ കയറ്റുമതി നിരോധിക്കും
Apr 24, 2022, 08:37 IST
ജക്കാര്‍ത: (www.kasargodvartha.com) ഇന്‍ഡോനേഷ്യയില്‍ ഏപ്രില്‍ 28 മുതല്‍ പാമോയില്‍ കയറ്റുമതി നിരോധിക്കും. ആഭ്യന്തര വിപണിയില്‍ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പ്രസിഡന്റ് ജോകോ വിഡോഡോയാണ് ഇക്കാര്യം അറിയിച്ചത്. കപ്പലുകളില്‍ പാമോയിലും പാമോലിനും മറ്റും കയറ്റുന്നതിന് ഉടന്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഇന്‍ഡ്യ ഉള്‍പെടെ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഭക്ഷ്യഎണ്ണകളുടെ വിലവര്‍ധനയ്ക്ക് ഇത് ഇടയാക്കും. പാമോയില്‍ ഉപയോഗിച്ചുള്ള ഒട്ടേറെ ഉല്‍പന്നങ്ങളുടെ വിലയില്‍ വര്‍ധനയുണ്ടാകും. ആഗോള വിപണിയില്‍ പാമോയില്‍ വില റെകോര്‍ഡിലെത്തി.

Keywords: News, World, Top-Headlines, Business, Ban, Oil, Indonesia, Palm, Export, Indonesia bans palm oil exports.