ലണ്ടനില്‍ 3 വയസുകാരനുള്‍പ്പെടെ ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ലണ്ടന്‍: (www.kasargodvartha.com 08.10.2020) ലണ്ടനില്‍ മൂന്നു വയസുകാരനുള്‍പ്പെടെ ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെസ്റ്റ് ലണ്ടന്‍ ബ്രെന്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന കുഹാരാജ് സിതംബരനാഥന്‍ (42), ഭാര്യ പൂര്‍ണ കാമേശ്വരി ശിവരാജ് (36), മകന്‍ കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തെ കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്ന ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീടന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെ മൂവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. പൊലീസ് എത്തിയപ്പോഴേക്കും പൂര്‍ണയും മകനും മരിച്ചിരുന്നു. എന്നാല്‍ കുത്തേറ്റതിന്റെ ആഴത്തിലുള്ള പരിക്കുകളോടെ കണ്ടെത്തിയ കുഹ രാജ് സിതംബരനാഥന്‍ ഉടനെ മരണത്തിന് കീഴടങ്ങി. ഭാര്യയെയും കുഞ്ഞിനെയും കൊന്ന് കുഹ രാജ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, World, Killed, Death, Police, enquiry, Family, House, Top-Headlines, London, Indian origin family include three year old son found dead in UK