city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'അടിയന്തരമായി കീവ് വിടണം; ട്രെയിനിലോ മറ്റ് വാഹനങ്ങളിലോ അതിര്‍ത്തിയിലെത്തണം; നിര്‍ദേശം നല്‍കി ഇന്‍ഡ്യന്‍ എംബസി

ന്യൂഡെല്‍ഹി: (www.kasargodvartha.com 01.03.2022) യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ഇന്‍ഡ്യക്കാര്‍ അടിയന്തരമായി അതിര്‍ത്തിയിലെത്തണമെന്ന് എംബസിയുടെ നിര്‍ദേശം. ട്രെയിനിലോ ലഭ്യമാകുന്ന വാഹനങ്ങളിലോ കയറി ചൊവ്വാഴ്ച തന്നെ അതിര്‍ത്തിയിലെത്താനാണ് നിര്‍ദേശം. തലസ്ഥാനത്തേക്ക് വന്‍സൈനിക വ്യൂഹവുമായി റഷ്യന്‍ സേന എത്തുന്നെന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നതിന് തുടര്‍ന്നാണ് അടിയന്തര നിര്‍ദേശം പുറപ്പെടുവിച്ചത്.
                            
'അടിയന്തരമായി കീവ് വിടണം; ട്രെയിനിലോ മറ്റ് വാഹനങ്ങളിലോ അതിര്‍ത്തിയിലെത്തണം; നിര്‍ദേശം നല്‍കി ഇന്‍ഡ്യന്‍ എംബസി

ഫെബ്രുവരി 24 മുതല്‍ എംബസിക്ക് സമീപം താമസിച്ച 400 ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ കീവില്‍ നിന്ന് ട്രെയിന്‍ കയറിയെന്ന് എംബസി അറിയിച്ചു. ചൊവ്വാഴ്ച ആയിരത്തിലധികം വിദ്യാര്‍ഥികളെ യുക്രൈന്റെ പടിഞ്ഞാറേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ഫ്യൂ പിന്‍വലിച്ചാലുടന്‍ മറ്റ് വിദ്യാര്‍ഥികളോടും കീവ് വിടാന്‍ നിര്‍ദേശം നല്‍കുമെന്നും എംബസി ട്വീറ്റ് ചെയ്തു.

റഷ്യയുടെ പീരങ്കി ആക്രമണത്തില്‍ ഒഖ്തീര്‍ഖയില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടു. നാല് നിലയുള്ള സൈനിക താവളം തകര്‍ന്നടിഞ്ഞു. റഷ്യ അതിമാരകമായ വാക്വം ബോംബ് പ്രയോഗിച്ചതായി അമേരികയിലെ യുക്രൈന്‍ അംബാസഡര്‍ ആരോപിച്ചു. ബെലാറൂസ് വഴിയും റഷ്യന്‍ സേന യുക്രൈനിലേക്ക് മുന്നേറ്റം നടത്തുന്നുണ്ട്. യുക്രൈന്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ കീവില്‍ പ്രവേശിക്കാനാണ് റഷ്യന്‍ പദ്ധതി.

യുക്രൈനിലെ വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ മൂന്ന് കുട്ടികള്‍ ഉള്‍പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവിലെ ആക്രണത്തിനെതിരെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തുവന്നു. സാധാരണക്കാര്‍ക്കെതിരായ ആക്രമണത്തില്‍ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 56 റോകറ്റുകളും 113 ക്രൂയിസ് മിസൈലുകളും റഷ്യ ഖാര്‍കീവില്‍ പ്രയോഗിച്ചതായും പ്രസിഡന്റ് ആരോപിച്ചു. അതേസമയം ഖറാസോണും കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടു.

Keywords: News, World, National, New Delhi, Top-Headlines, Ukraine war, Russia, Attack, Students, President, Indian embassy, Indian embassy wants indians to leave kyiv, the capital of Ukirn, urgently.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia