വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ; അവസാന ഏകദിനം സെഞ്ചൂറിയനില്‍ തുടങ്ങി
Feb 16, 2018, 15:29 IST
സെഞ്ചൂറിയന്‍:(www.kasargodvartha.com 16/02/2018) വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറാമത്തെയും അവസാനത്തെയും ഏകദിന മത്സരം സെഞ്ചൂറിയനില്‍ തുടങ്ങി. ആറ് മത്സര പരമ്പര 4-1 ന് നേരത്തെ സ്വന്തമാക്കിയെങ്കിലും അവസാന മത്സരത്തിലും വിജയം തന്നെയാണ് ലക്ഷ്യമെന്ന് നായകന്‍ വിരാട് കോഹ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ആതിഥേയര്‍ക്ക് അഭിമാനപോരാട്ടമായിരിക്കും.
ട്വന്റി20 മത്സരത്തിന് മുന്‍പ് സെഞ്ചൂറിയന്‍ ഏകദിനത്തിലും വിജയിച്ച് ആധിപത്യം നേടാനാണ് ഇന്ത്യയുടെ ശ്രമം. ഞായറാഴ്ച ജൊഹാനസ്ബര്‍ഗിലാണ് ആദ്യ ട്വന്റി20. തുടര്‍ച്ചയായി ടൂര്‍ണമെന്റ് ഉള്ളതിനാല്‍ ചില താരങ്ങള്‍ക്ക് ഇന്ത്യ വെള്ളിയാഴ്ച്ച വിശ്രമം അനുവദിക്കാനാണ് സാധ്യത. പകരം ബെഞ്ചിലെ കളിക്കാര്‍ക്ക് അവസരം നല്‍കിയേക്കും. അങ്ങനെയാണെങ്കില്‍ ട്വന്റി20 തുടങ്ങാനിരിക്കെ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, എന്നിവര്‍ക്ക് വിശ്രമം അനുവദിക്കും.
ഏകദിന പരമ്പര അടിയറവ് വെച്ചതിന് തൊട്ടുപിന്നാലെ തങ്ങള്‍ അടുത്തൊന്നും ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലായിട്ടില്ലെന്ന് സമ്മതിച്ച് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല രംഗത്തെത്തിയിരുന്നു. ഇതിന് മുന്‍പ് 2008 ല്‍ ഇംഗ്ലഡിനെതിരെയാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായത്. എന്നാല്‍ അതില്‍ നിന്ന് ഞങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ടായിരുന്നു, അംല കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസിന്റെ അഭാവത്തില്‍ ഐഡന്‍ മാര്‍ക്രമാണ് ടീമിനെ നയിച്ചത്. എന്നാല്‍ ഭാവി നായകന്റെ കീഴില്‍ ടീം തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു പരമ്പരയിലുടനീളം കാണാനായത്. അതിനാല്‍ തന്നെ അവസാന ഏകദിനത്തില്‍ അഭിമാനപോരാട്ടം നടത്താനായിരിക്കും ആതിഥേയരുടെ ശ്രമം.
25 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു പരമ്പര സ്വന്തമാക്കുന്നത്. പരമ്പര വിജയം, ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യയെ സഹായിച്ചു.
ടൂര്‍ണ്ണമെന്റില്‍ അഞ്ച് സെഞ്ച്വറികളാണ് ഇന്ത്യ ഇതുവരെ കുറിച്ചത്. വിരാട് കോഹ്ലി മൂന്നും രോഹിത്, ധവാന്‍ എന്നിവര്‍ ഓരോ സെഞ്ച്വറിയും സ്വന്തമാക്കി. ഇന്നത്തെ മത്സരം കൂടി വിജയിച്ച് ആഘോഷങ്ങള്‍ ഇരട്ടിയാക്കാനായിരിക്കും കോഹ്ലിയും കൂട്ടരും ലക്ഷ്യമിടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, cricket, Sports, Top-Headlines, India, Southafrica, Match, India vs South Africa 6th ODI Match on friday