ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇന്‍ഡ്യ; 3 പേസര്‍മാരും 2 സ്പിനെര്മാരും ടീമില്‍
സതാംപ്ടണ്: (www.kasargodvartha.com 18.06.2021) ഇന്‍ഡ്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇന്‍ഡ്യ. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ബൗളിംഗ് നിര. പേസര്‍മാരായി ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹ് മദ് ഷമി എന്നിവരും സ്പിനെര്മാരായി രവീന്ദ്ര ജഡേജയും ആര് അശ്വിനും അന്തിമ ഇലവനില്‍ ഇടം നേടി.
സന്നാഹ മത്സരത്തില്‍ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയരുന്നു. സതാംപ്ടണില്‍ മൂടിക്കെട്ടിയ കാലാവസ്ഥയും മഴ പെയ്യുമെന്നും പ്രവചനമുണ്ടായിരുന്നു. അതിനാല്‍ നാല് പേസര്‍മാരായി ഇറക്കുമെന്നും ഇഷാന്ത് ശര്‍മയ്ക്ക് പകരം സിറാജിനെ അന്തിമ ഇലവനില്‍ കളിപ്പിക്കുമെന്നും റിപോര്‍ടുണ്ടായിരുന്നു.
നിര്‍ണായക മത്സരത്തില്‍ ഇന്‍ഗ്ലന്‍ഡില്‍ പരിചയസമ്പത്തുള്ള ഇഷാന്തിനെ തന്നെ കളിപ്പിക്കാനായിരുന്നു ഇന്‍ഡ്യന്‍ ടീം മാനേജ്മെന്റ് തീരുമാനം. നിലവില്‍ വരണ്ട കാലവസ്ഥയായതിനാല്‍ സ്പിനെര്മാര്ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വിശ്വാസത്തിലാണ് അശ്വിനും ജഡേജയും ടീമിലെത്തിയത്.
Keywords: News, World, Top-Headlines, Sports, Cricket, WTC Final, India vs New Zealand WTC Final: Ravindra Jadeja, Ishant Sharma in as India go with five bowlers in playing XI