അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ച്വറിയുമായി മായങ്ക് അഗര്‍വാള്‍, പൂജാരക്കും അര്‍ധസെഞ്ച്വറി; ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം
Dec 26, 2018, 11:18 IST
മെല്‍ബണ്‍: (www.kasargodvartha.com 26.12.2018) അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ച്വറിയുമായി മായങ്ക് അഗര്‍വാള്‍. പൂജാരയും അര്‍ധസെഞ്ച്വറി തികച്ചു. ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അവസാന വിവരം കിട്ടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 160 എന്ന നിലയിലാണ്. അഗര്‍വാളി(64)നെ കൂടാതെ എട്ട് റണ്‍സ് നേടിയ യുവതാരം ഹനുമ വിഹാരിയെയും നഷ്ടമായി.
ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരമാണ് ഇത്. ചേതേശ്വര്‍ പൂജാരയും (50) വിരാട് കോഹ്ലി (32) യുമാണ് ക്രീസിലുള്ളത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഓസ്ട്രേലിയ പോലൊരു ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത അഗര്‍വാളിന് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.
ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍, മുരളി വിജയ് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ യുവതാരങ്ങളായ ഹനുമ വിഹാരിക്കും അഗര്‍വാളിനും അവസരം നല്‍കിയത്. രോഹിത് ശര്‍മയും ടീമിലെത്തിയിട്ടുണ്ട്. നേരത്തേ ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
Keywords: World, news, Sports, cricket, Test, India vs Australia 3rd Test Day 1: Pujara, Kohli grind Australia