T20 World Cup | ടി20 ലോകകപ്: ഇന്‍ഡ്യയ്ക്ക് തകര്‍പ്പന്‍ ജയം; പാകിസ്താനെ 4 വികറ്റിന് തകര്‍ത്തു; ആരാധകര്‍ക്ക് ദീപാവലി സമ്മാനവുമായി വിരാട് കോഹ്ലി
Oct 23, 2022, 18:30 IST
മെല്‍ബണ്‍: (www.kasargodvartha.com) ടി20 ലോകകപിന്റെ സൂപര്‍ 12 ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്‍ഡ്യ നാല് വികറ്റിന് ജയിച്ചു. പുറത്താകാതെ 82 റണ്‍സിന്റെ തകര്പന് ഇനിങ്സ് കാഴ്ചവെച്ച വിരാട് കോഹ്ലിയുടെ മാസ്മരിക പ്രകടനമാണ് ഇന്‍ഡ്യയ്ക്ക് തുണയായത്. ടോസ് നേടിയ ഇന്‍ഡ്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
160 റണ്‍സിന്റെ വിജയലക്ഷ്യം പാകിസ്താന് ഇന്‍ഡ്യക്ക് മുന്നില്‍ വെച്ചു. മറുപടി ബാറ്റിംഗില്‍ അവസാന പന്തിലായിരുന്നു ഇന്‍ഡ്യയുടെ വിജയം. ഒരുഘട്ടത്തില്‍ ഇന്‍ഡ്യ തോല്‍വിയുടെ വക്കോളമെത്തിയിരുന്നു. തുടക്കത്തിലെ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ ഇന്‍ഡ്യക്ക് ഏറെ സമയമെടുത്തു. പിന്നീട് കോഹ്ലിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റി. ഹര്‍ദിക് പാണ്ഡ്യ 40 റണ്‍സെടുത്ത് മികച്ച പിന്തുണ നല്കി.
പാകിസ്താന് വേണ്ടി ഇഫ്തിഖര്‍ അഹ്മദും ഷാന്‍ മസൂദും അര്‍ധ സെഞ്ച്വറി നേടി. ഇന്‍ഡ്യക്കായി അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മൂന്ന് വികറ്റ് വീതം വീഴ്ത്തി.

Keywords : Latest-News, World, Sports, Cricket, Cricket Tournament, ICC-T20-World-Cup, Winners, India, India-Vs-Pakistan, Diwali, Virat Kohli, IND vs PAK T20 World: Last ball win for India, Virat the hero.
< !- START disable copy paste -->