പത്തുവര്‍ഷമായി കേടാകാതെ ചില്ലുകൂട്ടില്‍ ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും; 2009ല്‍ അടച്ചുപൂട്ടിയ ഐസ്ലാന്‍ഡിലെ അവസാന മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ ബര്‍ഗര്‍ കാണാന്‍ ആളുകളുടെ തിരക്ക്
Nov 3, 2019, 16:51 IST
റെയ്ജാവിക്: (www.kasargodvartha.com 03.11.2019) ഒരു ബര്‍ഗര്‍ കേടുകൂടാതെ എത്ര നാള് സൂക്ഷിക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ ദിവസം, അല്ലെങ്കില്‍ ഒരാഴ്ച, ഒരുമാസം എന്നൊക്കെയാണോ നിങ്ങളുടെ ഉത്തരം. എന്നാല്‍ പത്ത് വര്‍ഷമായി കേടാകാതെ ഒരു മക്ഡൊണാള്‍ഡ് ബര്‍ഗര്‍ ഐസ്ലാന്‍ഡിലുണ്ട്. മക്ഡൊണാള്‍ഡ്സ് ഐസ്ലാന്ഡില് വിറ്റ അവസാന ബര്‍ഗറാണ് പത്തുവര്‍ഷമായി കേടുകൂടാതെ ഇരിക്കുന്നത്.
ബര്‍ഗര്‍ ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കുമെന്ന കേട്ടറിവിനെ തുടര്‍ന്ന് പരീക്ഷിച്ച് നോക്കാമെന്ന് കരുതിയാണ് ഐസ്ലാന്‍ഡിലെ ജോര്‍തുര്‍ സ്മാറസണ് 2009 ല്‍ ചീസ് ബര്‍ഗര്‍ വാങ്ങിയത്. 2009ല്‍ ഐസ്ലാന്‍ഡിലെ അവസാനത്തെ മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റും അടച്ചുപൂട്ടുന്നതിന് മുമ്പ് ജോര്‍തുര്‍ വാങ്ങിയ ബര്‍ഗറും അതിനൊപ്പം ലഭിച്ച ഫ്രഞ്ച് ഫ്രൈസും ഐസ്ലാന്‍ഡിലെ സ്നോട്ര ഹൗസിലെ ചില്ലുകൂട്ടിലാണ് കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നത്.
പത്ത് വര്‍ഷമായി ചില്ലുകൂട്ടില്‍ കിടക്കുന്ന ചീസ് ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കാണാനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെത്താറുണ്ടെന്ന് സ്നോട്ര ഹൗസ് അധികൃതര്‍ പറയുന്നു. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ മക്ഡൊണാള്‍ഡ്സിന്റെ ഫോട്ടോ തേടിയെത്തുന്നവരുടെ എണ്ണം നാല് ലക്ഷത്തോളമാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.
ബര്‍ഗര്‍ കേടാവുന്നതിന്റെ ഘട്ടങ്ങള്‍ മനസിലാക്കാന്‍ ജോര്‍തുര്‍ ആദ്യം ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഗാരേജില്‍ സൂക്ഷിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ബര്‍ഗറിന് മാറ്റമുണ്ടാകുന്നുവെന്ന സംശയത്തില്‍ ജോര്‍തുര്‍ ഐസ്ലന്ഡിലെ നാഷണല്‍ മ്യൂസിയത്തിന് ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കൈമാറി. എന്നാല്‍ ഭക്ഷണവസ്തു കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ മ്യൂസിയം അധികൃതര്‍ തിരികെ ജോര്‍തുറിനെ ഏല്പിച്ചു. പിന്നീടാണ് അത് സ്നോട്ര ഹൗസിലെത്തിയത്.
മക്ഡൊണാള്‍ഡ്സ് ബര്‍ഗറിന് സ്വയം ജലാംശം കുറഞ്ഞ് ഉണങ്ങിയ അവസ്ഥ കൈവരിക്കാനും അതിലൂടെ ജൈവവസ്തുക്കള്‍ ജീര്‍ണിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാനും കഴിയുമെന്നും അതിനാലാണ് വളരെനാള്‍ കേടുകൂടാതെ ഇവ നിലനില്‍ക്കുന്നതെന്നുമാണ് ഒരു നിഗമനം. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം നിര്വീര്യമാക്കപ്പെടുന്നതിനാല് ഈ ബര്‍ഗറിന്റേയും ഫ്രഞ്ച് ഫ്രൈസിന്റേയും കാര്യത്തില്‍ ഐസ്ലാന്‍ഡിലെ കാലാവസ്ഥയും സഹായകമായെന്നാണ് വിലയിരുത്തല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Iceland, Burger, French fries, Iceland's Last McDonald's Burger That Won't Rot, Even After 10 Years