city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വംശനാശം സംഭവിച്ച ഗുഹാകാലത്തെ സിംഹക്കുട്ടിയുടെ മമി; 40,000 വര്‍ഷത്തിലധികം പഴക്കമെന്ന് വിദഗ്ധർ

സ്റ്റോക്ഹോം: (www.kasargodvartha.com 12.08.2021) വംശനാശം സംഭവിച്ച ഗുഹാകാലത്തെ സിംഹക്കുട്ടിയുടെ ഒരു മമി കണ്ടെത്തിയിരിക്കുകയാണ് സ്റ്റോക്ഹോമിലെ സെന്‍റര്‍ ഫോര്‍ പാലിയോജെനെറ്റിക്സ് വിദഗ്ധർ. 40,000 വര്‍ഷത്തിലധികമാണ് ഇതിന്‍റെ പഴക്കമെന്നാണ് വിദഗ്ധർ പറയുന്നത്.

ലൈവ് സയൻസ് റിപോർട് ചെയ്തത് അനുസരിച്ച്, മാമോത്ത് ദന്തവേട്ടക്കാരാണ് ഇത് കണ്ടെത്തിയത്. ഏകദേശം നാല് വർഷം മുമ്പ് 2017 -ൽ സൈബീരിയയിലെ യാകുട്ടിയയിലെ ഉരുകുന്ന പെർമാഫ്രോസ്റ്റിൽ ഒരു സിംഹത്തിന്റെ അവശിഷ്ടം കണ്ടെത്തിയിരുന്നു. സ്പാര്‍ട എന്ന് ഇതിന് പേര് നല്‍കി. 2018 -ൽ വെറും 50 അടി അകലെ ഒരു ആണ്‍സിംഹത്തെയും കണ്ടെത്തി. ബോറിസ് എന്നാണ് ഇതിന് പേര് നല്‍കിയത്.

വര്‍ഷങ്ങളോളമാണ് ഇതിന് മേലുള്ള പഠനം നടന്നത്. വംശനാശം സംഭവിച്ച സിംഹക്കുട്ടികളുടെ ശരീരഘടനയെക്കുറിച്ച് ഇതുവരെ കാണാത്ത വിശദാംശങ്ങളിൽ പഠിക്കാൻ കഴിയുന്നത് ഇതാദ്യമാണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.

വംശനാശം സംഭവിച്ച ഗുഹാകാലത്തെ സിംഹക്കുട്ടിയുടെ മമി; 40,000 വര്‍ഷത്തിലധികം പഴക്കമെന്ന് വിദഗ്ധർ

ഇന്നത്തെ ആഫ്രികന്‍ സിംഹങ്ങളോട് അടുത്ത ബന്ധമുള്ളവയാണ് ഇതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ വടക്കൻ അർധഗോളത്തിൽ 2.1 ദശലക്ഷം മുതൽ 11,600 വർഷം വരെ നീണ്ടുനിന്ന അവസാന ഹിമയുഗകാലത്ത് ധാരാളമായി ഉണ്ടായിരുന്നു. എന്നിരുന്നാലും, ഗുഹാ സിംഹങ്ങൾക്ക് കഠിനമായ മരവിപ്പിക്കുന്ന അവസ്ഥകളെപ്പോലും എളുപ്പത്തിൽ നേരിടാൻ കഴിയും.

ബോറിസും സ്പാർടയും തണുത്തുറഞ്ഞ താപനിലയിൽ കണ്ടെത്തിയപ്പോൾ വളരെ ചെറുപ്പമായിരുന്നു. റേഡിയോകാർബൺ ഡേറ്റിംഗ്, എക്സ്-റേ ഇമേജിംഗ്, ഭാഗിക ഡിഎൻഎ സീക്വൻസിംഗ് എന്നിവ കുഞ്ഞുങ്ങൾക്ക് ഒന്നോ രണ്ടോ മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ മരിക്കുമ്പോൾ എന്നും കണ്ടെത്തി.

അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ, രണ്ട് കുഞ്ഞുങ്ങളും പരസ്പരം അടുത്തിരിക്കുന്ന രീതിയിലാണ് കണ്ടെത്തിയതെങ്കിലും അവയുടെ മരണകാലങ്ങള്‍ തമ്മില്‍ ആയിരക്കണക്കിന് വർഷങ്ങളുടെ വ്യത്യാസമുണ്ട്. 28,000 വർഷങ്ങൾക്ക് മുമ്പ് സ്പാർട മരിച്ചുവെങ്കില്‍, 43,000 വർഷങ്ങൾക്ക് മുൻപാണ് ബോറിസ് മരിച്ചത്.

ഗുഹയിലാവാം ഈ സിംഹങ്ങള്‍ കഴിഞ്ഞിരുന്നത്. ഗുഹയുടെ തകര്‍ച്ച അവയുടെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാം എന്നാണ് പഠനം പറയുന്നത്.

keywords:  News, World, Science, Ice Age lion cub, Siberia, Frozen, Ice Age lion cub found in near-perfect condition in frozen depths of Siberia.  
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia