city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തട്ടമിട്ടത് സഹിച്ചില്ല; ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയുടെ തട്ടം വലിച്ചൂരി അപമാനിച്ചു

ലണ്ടന്‍: (www.kasargodvartha.com 24.07.2017) ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയുടെ തട്ടം വലിച്ചൂരി അപമാനിച്ചു. ബ്രിട്ടനിലാണ് സംഭവം. തലമറച്ച് ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ അനിസോ അബ്ദുല്‍ ഖാദിറയെന്ന പെണ്‍കുട്ടിയെ ആക്രമിക്കുകയും തട്ടം വലിച്ചൂരി അപമാനിക്കുകയുമായിരുന്നുവെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു.

ബെക്കര്‍ സ്‌റ്റേഷനില്‍ വണ്ടി കാത്തിരുന്ന പെണ്‍കുട്ടിയുടെ തട്ടം വലിച്ചുപറിച്ച അക്രമി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ആക്രമിച്ചു. അക്രമിയുടെ ഫോട്ടോ അനിസോ ട്വിറ്ററില്‍ പോസറ്റ് ചെയ്തു. 'ഇയാള്‍ എന്റെ തട്ടം ശക്തിയോടെ വലിച്ചെടുത്തപ്പോള്‍ സ്വാഭാവികമായും ഞാന്‍ അതില്‍ പിടിച്ചുവലിച്ചു. അപ്പോള്‍ തന്നെ അയാള്‍ ആക്രമിച്ചുവെന്ന് പെണ്‍കുട്ടി ട്വിറ്ററില്‍ കുറിച്ചു. ഞങ്ങളെ നോക്കി അയാള്‍ തെറി വിളിച്ചു. തന്റെ കൂട്ടുകാരിയെ ആക്രമിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തുവെന്നും അനിസോ ട്വിറ്ററില്‍ കുറിച്ചു. പുരുഷനൊപ്പമുണ്ടായിരുന്ന സ്ത്രീയും തങ്ങളെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും അനീസോ പറഞ്ഞു.

തട്ടമിട്ടത് സഹിച്ചില്ല; ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ പെണ്‍കുട്ടിയുടെ തട്ടം വലിച്ചൂരി അപമാനിച്ചു

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് ട്രാഫിക് പോലിസ് വക്താവ് പറഞ്ഞു. വെറുപ്പാണ് ആക്രമണത്തിന് പിന്നിലെന്നും ഇത്തരം അക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയതിട്ടുണ്ട്. അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞതായും അയാളുടെ പേര് പവല്‍ ഉസിവെക്കെന്നാണെന്നും ഒരു പത്രം റിപോര്‍ട്ട് ചെയ്തു. എന്നാല്‍ തനിക്കെതിരായ പരാതികള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഉസിവെക്കിന്റെ പ്രതികരണം.

അന്വേഷണത്തില്‍ പോലിസ് തന്നോട് നന്നായി സഹകരിക്കുന്നുണ്ടെന്നും ഉസിവെക്ക് ട്വീറ്റ് ചെയ്തു. ലണ്ടന്‍ ആക്രമണത്തിന് ശേഷം മുസ്ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി ലണ്ടന്‍ മേയര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Train, Woman, Assault, Railway Station, Photo, Police, Investigation, News, World, Hate attack in London: Muslim woman assaulted, hijab pulled off at Baker Street station.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia