city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Youth Conference | 'സമാധാനത്തിനും പരിസ്ഥിതി സുരക്ഷക്കും ആണവ നിരായുധീകരണം അനിവാര്യം'; ഐക്യരാഷ്ട്ര സഭ യുവ സമ്മേളനത്തില്‍ കാസര്‍കോട് സ്വദേശി ഹാഫിസ് വാഹിദ് സമാന്‍

കോലാലംപൂര്‍: (www.kasargodvartha.com) 'ആണവ യുദ്ധമുറകളുടെ പശ്ചാത്തലത്തില്‍ നിരായുധീകരണത്തിന്റെ ഭാവി' യെക്കുറിച്ച് നാനാ രാഷ്ട്രങ്ങളില്‍ നിന്നുള്ള യുവ പ്രതിഭകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമാഹരിച്ച് ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ചതുര്‍ദിന നയതന്ത്ര യുവ സമ്മേളനം മലേഷ്യയിലെ കോലാലംപൂരില്‍ തിങ്കളാഴ്ച സമാപിച്ചു. സംഘാടകര്‍ ഒരുക്കിയ വിനോദ, പഠന യാത്രകള്‍ക്ക് ശേഷം പ്രതിനിധികള്‍ വെള്ളിയാഴ്ച അവരവരുടെ രാഷ്ട്രങ്ങളിലേക്ക് മടങ്ങും.
           
Youth Conference | 'സമാധാനത്തിനും പരിസ്ഥിതി സുരക്ഷക്കും ആണവ നിരായുധീകരണം അനിവാര്യം'; ഐക്യരാഷ്ട്ര സഭ യുവ സമ്മേളനത്തില്‍ കാസര്‍കോട് സ്വദേശി ഹാഫിസ് വാഹിദ് സമാന്‍

ഭൂമിയാകെ തുടച്ചു നീക്കാന്‍ കഴിയുമാറ് ഉഗ്ര ശേഷിയുള്ള ആണവായുധ ശേഖരങ്ങള്‍ അമേരികക്കും റഷ്യക്കും ഉണ്ടെന്ന റിപോര്‍ടുകളുടെ പശ്ചാത്തലത്തില്‍ സമ്മേളനം തെരഞ്ഞെടുത്ത വിഷയം ഏറെ പ്രസക്തമാണെന്ന് ഇന്‍ഡ്യയെ പ്രതിനിധീകരിച്ച കാസര്‍കോട് സ്വദേശി ഹാഫിസ് വാഹിദ് സമാന്‍ അഭിപ്രായപ്പെട്ടു. ഹിരോഷിമയിലും നാഗസാകിയിലും പതിച്ച ആണവ ബോംബുകള്‍ തലമുറകളില്‍ സൃഷ്ടിച്ച കെടുതികളുടെ ഭീകരത ലോകത്തിന് മുമ്പിലുണ്ട്. 14,000 ആണവ യുദ്ധമുനകള്‍ ലോകത്തിന് ഭീഷണുയയര്‍ത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ലോക സമാധാനത്തിനും പരിസ്ഥിതി സന്തുലിതത്വത്തിനുമാണ് വെല്ലുവിളി.
      
Youth Conference | 'സമാധാനത്തിനും പരിസ്ഥിതി സുരക്ഷക്കും ആണവ നിരായുധീകരണം അനിവാര്യം'; ഐക്യരാഷ്ട്ര സഭ യുവ സമ്മേളനത്തില്‍ കാസര്‍കോട് സ്വദേശി ഹാഫിസ് വാഹിദ് സമാന്‍

ആണവ രാഷ്ട്രങ്ങളുമായുള്ള ചര്‍ചകളും സംവാദങ്ങളും വഴി പടിപടിയായി നിരായുധീകരണ തലത്തിലേക്ക് കൊണ്ടുവരാനാവും എന്നതാണ് തന്റെ രാജ്യത്തിന്റെ നിലപാട്. ആദ്യം തന്നെ ആണവായുധം പ്രയോഗിക്കുന്നതിനോടും ആണവ പ്രതിരോധ ശേഷിയില്ലാത്ത രാഷ്ട്രങ്ങള്‍ക്ക് നേരെ ഉപയോഗിക്കുന്നതിനോടും തന്റെ രാഷ്ട്രത്തിന് വിയോജിപ്പാണുള്ളത്. ഇനിയൊരു യുദ്ധം വേണ്ടാ എന്ന ആഗ്രഹം നല്ലതാണ്. എന്നാല്‍ യുവതയുടേയും പാര്‍ശ്വവത്കൃത സമൂഹത്തിന്റേയും അഭിപ്രായങ്ങളും അഭിലാഷങ്ങളും കൂടിയാണിത് എന്ന ബോധത്തോടെ ചര്‍ചകളിലും നയരൂപീകരണത്തിലും അവരേയും പങ്കാളികളാക്കേണ്ടതുണ്ടെന്ന് സമാന്‍ പറഞ്ഞു. ഇന്‍ഡ്യയുടെ എട്ട് നിര്‍ദേശങ്ങള്‍ അദ്ദേഹം സമര്‍പ്പിച്ചു.

സമ്മേളന 'ബേബി' മാരായി ഇന്‍ഡ്യന്‍, അസര്‍ബൈജാന്‍ പ്രതിനിധികള്‍
         
Youth Conference | 'സമാധാനത്തിനും പരിസ്ഥിതി സുരക്ഷക്കും ആണവ നിരായുധീകരണം അനിവാര്യം'; ഐക്യരാഷ്ട്ര സഭ യുവ സമ്മേളനത്തില്‍ കാസര്‍കോട് സ്വദേശി ഹാഫിസ് വാഹിദ് സമാന്‍

എണ്‍പത് രാജ്യങ്ങളില്‍ നിന്നായി 150 ലേറെ ഡിപ്ലോമാറ്റുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച വാഹിദ് സമാനും അസര്‍ ബൈജാനില്‍ നിന്നുള്ള മശുറയുമാണ് ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധികളെന്ന് സമ്മേളന ഡയറക്ടര്‍ ജെനറല്‍ എന്‍എച്ആര്‍എച്എഫ് ഓണററി അംഗം എ എം ബി ഫവാദ് അലി ലന്‍ഗാഹ് പറഞ്ഞു.
                
ഇരുവര്‍ക്കും 19 വയസ്. പിതാവ് അതീഖുര്‍ റഹ്മാന്‍ അല്‍ ഫൈദി ഡയറക്ടറായ കാസര്‍കോട് ദാറുല്‍ ഹിക്മയില്‍ ഹിഫ്‌ള് (ഖുര്‍ആന്‍ മന:പാഠം) പൂര്‍ത്തിയാക്കി പ്ലസ് വണ്‍ പഠനം കഴിഞ്ഞ് മദീനയിലെ ത്വയ്ബ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ് സമാന്‍.
            
Youth Conference | 'സമാധാനത്തിനും പരിസ്ഥിതി സുരക്ഷക്കും ആണവ നിരായുധീകരണം അനിവാര്യം'; ഐക്യരാഷ്ട്ര സഭ യുവ സമ്മേളനത്തില്‍ കാസര്‍കോട് സ്വദേശി ഹാഫിസ് വാഹിദ് സമാന്‍

Keywords:  Latest-News, World, Top-Headlines, Conference, Students, Kasaragod, Kerala, Hafiz Wahid Zaman, United Nations Youth Conference 2023, Hafiz Wahid Zaman from Kasaragod at United Nations Youth Conference.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia