UN | പരുക്കേറ്റ് ചികിത്സ തേടിയ അഞ്ഞൂറിലേറെ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത ആശുപത്രി ആക്രമണത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ
Oct 20, 2023, 18:30 IST
ഗസ: (KasargodVartha) ഇസ്രാഈല്‍ - ഹമാസ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയ സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറിലേറെ ഫലസ്തീനികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ഗസ അല്‍ അഹ് ലി ആശുപത്രി ആക്രമണത്തെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യ രാഷ്ട്രസഭ. യുഎന്‍ മനുഷ്യാവകാശ വിഭാഗം കാര്യാലയം സ്ഫോടനത്തെക്കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച അര്‍ധ രാത്രിയാണ് ക്രിസ്ത്യന്‍ മിഷിനറി വിഭാഗം നടത്തുന്ന ഗസയിലെ അല്‍-അഹ്ലി അറബ് ഹോസ്പിറ്റലിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണമുണ്ടായത്. ഇസ്രാഈലിന്റെ ക്രൂരകൃത്യത്തിന് നേരെ ലോകവ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ഇസ്രാഈല്‍ ശ്രമം നടത്തിയിരുന്നു.
ആശുപത്രിക്ക് നേരെ ഹമാസിന്റെ റോകറ്റ് തെറ്റായി പതിച്ചതാണ് സ്‌ഫോടന കാരണമെന്നായിരുന്നു ഇസ്രാഈലിന്റെ ആരോപണം. എന്നാല്‍, ഇത് തള്ളിക്കളഞ്ഞ ഹമാസ്, ആരോപണം തെറ്റാണെന്നും കൂട്ടക്കൊലയില്‍നിന്ന് കൈ കഴുകാനുള്ള ഇസ്രാഈല്‍ ശ്രമമാണെന്നും വ്യക്തമാക്കിയിരുന്നു.
നേരത്തെ ഇസ്രാഈലിലെ 40 കുഞ്ഞുങ്ങളെ ഹമാസ് തലയറുത്തതായി ഇസ്രാഈല്‍ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. വൈകാതെ ഈ വാര്‍ത്ത അവതരിപ്പിച്ച സിഎന്‍എന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.