city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Medal | ഏഷ്യന്‍ ഗെയിംസ് ക്രികറ്റില്‍ ഇന്‍ഡ്യയ്ക്ക് സ്വര്‍ണം; ആകെ മെഡലുകളുടെ എണ്ണം 27

ഹാങ്‌ചോ: (KVARTHA) ഏഷ്യന്‍ ഗെയിംസ് ക്രികറ്റില്‍ ഇന്‍ഡ്യയ്ക്ക് സ്വര്‍ണം. ഇതോടെ ഗെയിംസില്‍ ഇന്‍ഡ്യയുടെ ആകെ സ്വര്‍ണ മെഡലുകളുടെ എണ്ണം 27 ആയി. നേരത്തേ വനിതാ ക്രികറ്റിലും ഇന്‍ഡ്യന്‍ താരങ്ങള്‍ സ്വര്‍ണം നേടിയിരുന്നു. 

അഫ്ഗാനിസ്താനെതിരായ ഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിലെ മുന്‍തൂക്കം വച്ചാണ് ഇന്‍ഡ്യയെ വിജയികളായി പ്രഖ്യാപിച്ചത്. മഴ ശക്തമായി തുടര്‍ന്നതോടെ കളി ഉപേക്ഷിക്കാന്‍ ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

Gold Medal | ഏഷ്യന്‍ ഗെയിംസ് ക്രികറ്റില്‍ ഇന്‍ഡ്യയ്ക്ക് സ്വര്‍ണം; ആകെ മെഡലുകളുടെ എണ്ണം 27

ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്‍ഡ്യ അഫ്ഗാനിസ്താനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാന്‍ 18.2 ഓവറില്‍ അഞ്ച് വികറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലുള്ളപ്പോഴാണു മഴയെത്തിയത്. അഫ്ഗാനിസ്താനു വേണ്ടി ശാഹിദുല്ല 43 പന്തില്‍ 49 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കാപ്റ്റന്‍ ഗുല്‍ബദിന്‍ നായിബ് 24 പന്തില്‍ 27 റണ്‍സെടുത്തു.

വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബംഗ്ലാദേശ് പാകിസ്താനെ കീഴടക്കി. വെള്ളിയാഴ്ച നടന്ന സെമി ഫൈനലില്‍ പാകിസ്താന്‍ അഫ്ഗാനിസ്താനോടും തോറ്റിരുന്നു. വെങ്കലം നേടാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ പാകിസ്താനെ ശനിയാഴ്ച ആറു വികറ്റിനാണ് ബംഗ്ലാദേശ് വീഴ്ത്തിയത്. മഴ മൂലം വൈകിയാണ് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടം തുടങ്ങിയത്.

ഇരു ടീമുകള്‍ക്കും അഞ്ച് ഓവറുകള്‍ വീതമായി വെട്ടിച്ചുരുക്കിയാണ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ അഞ്ച് ഓവറില്‍ ഒരു വികറ്റ് നഷ്ടത്തില്‍ നേടിയത് 48 റണ്‍സ്. പാക് ഇന്നിങ്‌സിനു ശേഷം വീണ്ടും മഴയെത്തി. പിന്നീട് കളി തുടങ്ങിയപ്പോള്‍ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം അഞ്ച് ഓവറില്‍ 65 റണ്‍സായി പുനര്‍നിര്‍ണയിച്ചു. അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ബംഗ്ലാദേശ് വിജയത്തിലെത്തുകയായിരുന്നു.

Keywords:  Asian Games: India win cricket gold without having to bat, Beijing, News, Gold Medal, Cricket, Afghanistan, Rain, Winner, Pakistan, World News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia