Camilo Guevara March | 'ഏറെ വേദനയോടെ കാമിലോയ്ക്ക് വിട നല്‍കുന്നു'; വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേരയുടെ മരണത്തില്‍ അനുശോചിച്ച് ക്യൂബന്‍ പ്രസിഡന്റ്
കാരകാസ്: (www.kasargodvartha.com) വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേരയുടെ മരണത്തില്‍ ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ദിയാസ് കനേല്‍ അനുശോചിച്ചു. ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ് അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും മിഗേല്‍ ദിയാസ് കനേല്‍ ട്വീറ്റ് ചെയ്തു.
കാരകാസില്‍വച്ചായിരുന്നു ചെ ഗുവേരയുടെ മൂത്ത മകന്‍ കാമിലോ ഗുവേര മാര്‍ചി(60)ന്റെ അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദര്‍ശനത്തിനിടെ കാമിലോ ഗുവേര മാര്‍ചിന് ഹൃദയാഘാതമുണ്ടാകുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപോര്‍ട്.
ചെഗുവേരയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു അഭിഭാഷകന്‍ കൂടിയായ കാമിലോ ഗുവേര മാര്‍ച്.
ചെഗുവേരയ്ക്കും ക്യൂബക്കാരിയായ അലെയ്ഡ മാര്‍ചിനും നാലുമക്കളാണുള്ളത്. 1962ലാണ് കാമിലോയുടെ ജനനം. പെറു സ്വദേശിയായ ഹില്‍ഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തില്‍ ചെഗുവേരയ്ക്ക് ഒരുമകളുണ്ട്. അവര്‍ നേരത്തേ മരിച്ചു.
Keywords: news,World,international,Death,Obituary,Top-Headlines, Eldest son of Che Guevara dies in VenezuelaCon profundo dolor decimos adiós a Camilo, hijo del Che y promotor de sus ideas, como directivo del Centro Che, que conserva parte del extraordinario legado de su padre. Abrazos a su madre, Aleida, a su viuda e hijas y a toda la familia Guevara March. pic.twitter.com/n7PaAVbmC2
— Miguel Díaz-Canel Bermúdez (@DiazCanelB) August 30, 2022