ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സംഘര്‍ഷത്തിനിടെ മതിലിടിഞ്ഞ് വീണു; 8 മരണം
Jul 16, 2017, 09:39 IST
ഡാകര്‍: (www.kasargodvartha.com 16.07.2017) ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സംഘര്‍ഷത്തിനിടെ മതിലിടിഞ്ഞ് വീണ് എട്ട് പേര് മരണപ്പെട്ടു. സെനഗല്‍ ഡാക്കറിലെ ഡെംപ ഡയപ് സ്റ്റേഡിയത്തിലാണ് സംഭവം. ലീഗ് കപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്നതിനിടെ ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ലാത്തിവീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടയില്‍ സ്റ്റേഡിയത്തിന്റെ മതില് തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ 49 പേര്‍ക്ക് പരുക്കേറ്റു. യൂണിയന് സ്പോര്‍ട്ടീവ് ക്വാകമിനെ 2-1 ന് പരാജയപ്പെടുത്തി സ്റ്റേഡ് ഡെ മബോര്‍ കിരീടം നേടിയതോടെയാണ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, Top-Headlines, Death, World, Eight dead after wall collapses at Senegal football stadium
Keywords: news, Top-Headlines, Death, World, Eight dead after wall collapses at Senegal football stadium