Para Games | ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ 400 മീറ്റർ ടി 47 ഇനത്തിൽ ദിലീപ് ഗാവിറ്റിന് സ്വർണം; 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ
Oct 28, 2023, 09:47 IST
ഹാങ്‌ഷൗ: (KasargodVartha) ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്റർ ടി 47 ഇനത്തിൽ ദിലീപ് ഗാവിറ്റിന് സ്വർണം. ഗെയിംസിലെ ഇന്ത്യയുടെ 100-ാം മെഡൽ നേട്ടമാണിത്. ചരിത്രത്തിൽ ആദ്യമായായാണ് ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ 100 മെഡലുകൾ എന്ന അപൂർവ നേട്ടം കരസ്ഥമാക്കുന്നത്.
പുരുഷന്മാരുടെ 400 മീറ്റർ - ടി 47 ഇനത്തിൽ 49.48 സെക്കൻഡ് എന്ന തിളക്കമാർന്ന സമയം കുറിച്ചാണ് ദിലീപ് സ്വർണം നേടിയത്. 49.82 സെക്കൻഡിൽ ഓടിയെത്തിയ ഇന്തോനേഷ്യയുടെ നൂർ ഫെറി പ്രദാന വെള്ളിയും ശ്രീലങ്കയുടെ മറാവക സുബസിംഗ വെങ്കല മെഡലും നേടി. മറ്റൊരു ഇന്ത്യൻ താരം ജസ്ബീർ 50.74 എന്ന വ്യക്തിഗത മികച്ച സമയം രേഖപ്പെടുത്തി നാലാം സ്ഥാനത്തെത്തി.
26 സ്വർണവും 29 വെള്ളിയും 45 വെങ്കലവും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ 100 മെഡൽ നേട്ടം. 2018-ൽ ജക്കാർത്തയിൽ നടന്ന പാരാ ഗെയിംസിന്റെ അവസാന പതിപ്പിലായിരുന്നു രാജ്യത്തിന്റെ ഏറ്റവും മികച്ച മെഡൽ നേട്ടം. അന്ന് 72 മെഡലുകൾ നേടിയിരുന്നു, അതിൽ 15 സ്വർണവും 24 വെള്ളിയും 33 വെങ്കലവും ഉൾപ്പെടുന്നു. 100 മെഡൽ കടന്ന് ഇന്ത്യൻ പാരാ അത്‌ലറ്റുകൾ, ഈ വർഷം നടന്ന ഏഷ്യൻ ഗെയിംസിലെ പ്രകടനം ആവർത്തിക്കുകയാണ്. രണ്ടാഴ്ച മുമ്പ് നടന്ന ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പിൽ 107 മെഡലുകളുടെ റെക്കോർഡ് നേട്ടമാണ് ഇന്ത്യ കുറിച്ചത്.
Keywords: News, World, Asian Para Games, Dilip Mahadu Gavit, Gold Medal, Sports, Dilip Mahadu Gavit Wins Gold Medal in Men's 400m T47 Event at Asian Para Games 2023
< !- START disable copy paste -->