city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രിക്കസേര തെറിപ്പിച്ച ലൈംഗിക സംഭാഷണം ടിവിയിൽ; അങ്ങ് തുര്‍ക്കിയിൽ അങ്ങനെയൊരു ശബ്ദം അർധ രാത്രിയിൽ ലൗഡ് സ്പീക്കറിൽ!

അങ്കാറ: (www.kasargodvartha.com 27.03.2017) കേരളത്തില്‍ ഒരു മന്ത്രി ലൈംഗിക സംഭാഷണം നടത്തിയതും അത് ചാനല്‍ പുറത്ത് വിട്ടതും ഞെട്ടലോടെ കേട്ട ജനങ്ങള്‍ തരിച്ചിരിക്കുമ്പോല്‍ അങ്ങ് തുര്‍ക്കിയിലും സമാനമായ സംഭവം അരങ്ങേറി. മന്ത്രിയുടെ ഫോണിലൂടെയുള്ള ലൈംഗിക വേഴ്ച സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടിയപ്പോള്‍ മന്ത്രി രാജി വെച്ച് തടിതപ്പിയിരുന്നു. എന്നാല്‍ സമാനമായ രീതിയില്‍ തുര്‍ക്കിയില്‍ നടന്ന സംഭവത്തിന്റെ തുടര്‍ ചലനങ്ങള്‍ നടക്കാനിരിക്കുന്നതേ ഉള്ളൂ.

സര്‍ക്കാര്‍ സ്ഥാപിച്ച ഉച്ചഭാഷിണിയിലൂടെ നട്ടപാതിരക്ക് ലൈംഗിക വേഴ്ച നടത്തുന്ന ശബ്ദമാണ് ജനങ്ങളേയും സര്‍ക്കാറിനേയും ഞെട്ടിച്ചത്. തുര്‍ക്കിയിലെ കാസ്തമോണുവില്‍ സ്ഥാപിച്ച സര്‍ക്കാര്‍ ഉച്ചഭാഷിണിയിലാണ് അശ്ലീല ചിത്രങ്ങളിലെ ശബ്ദരേഖ പുറത്തായത്.

മന്ത്രിക്കസേര തെറിപ്പിച്ച ലൈംഗിക സംഭാഷണം ടിവിയിൽ; അങ്ങ് തുര്‍ക്കിയിൽ അങ്ങനെയൊരു ശബ്ദം അർധ രാത്രിയിൽ ലൗഡ് സ്പീക്കറിൽ!

സ്പീക്കര്‍ ആരെങ്കിലും ഹാക്ക് ചെയ്ത ശേഷം മനഃപൂര്‍വം അശ്ലീല ശബ്ദം പുറത്ത് വിട്ടതായിരിക്കാമെന്നാണ് മുനിസിപ്പാലിറ്റി മേയര്‍ തഹ്‌സീന്‍ ബബാസ് പറയുന്നത്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നതായും പ്രാദേശിക ഭരണത്തലവന്‍ വ്യക്തമാക്കി.

എന്നാല്‍ മേയര്‍ പറഞ്ഞത് തന്നെയാവണം സത്യമെന്നാണ് മറ്റൊരു ഉദ്യോഗസ്ഥന്റേയും അഭിപ്രായം. ഏകീകൃത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉച്ചഭാഷിണി സംവിധാനത്തില്‍ മറ്റുള്ള ലൗഡ് സ്പീക്കറുകളില്‍ നിന്ന് ഇത്തരത്തില്‍ ശബ്ദമൊന്നും വന്നിട്ടില്ലെന്നും റിപോര്‍ട്ടൂണ്ട്.

അതേസമയം ഇത് മുനിസിപ്പാലിറ്റിയിലെ ജീവനക്കാര്‍ തന്നെ അശ്ലീല സിനിമ കാണുന്നതിനിടയ്ക്ക് അറിയാതെ സ്പീക്കര്‍ ഓണ്‍ ചെയ്ത് പോയതായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. എന്തായാലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Minister, Social Media, Top Headlines, Politics, World, Turkey, Controversial Voice, Controversial voice in Turkey too

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia