Retired | കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം രാജ്യാന്തര ക്രികറ്റില്‍ നിന്ന് വിരമിച്ചു
വെലിംങ്ടണ്‍: (www.kasargodvartha.com) രാജ്യാന്തര ക്രികറ്റില്‍ നിന്ന് ന്യൂസിലന്‍ഡ് ഓള്‍റൗന്‍ഡര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം വിരമിച്ചതായി ക്രികറ്റ് ബോര്‍ഡ്. പരിക്കുകള്‍ ബുദ്ധിമുട്ടിക്കുന്നതിനാലാണ് തീരുമാനം എടുത്തതെന്ന് 36കാരനായ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം അറിയിച്ചു. അദ്ദേഹത്തെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് നീക്കി.
സമകാലിക ക്രികറ്റില്‍ ന്യൂസിലന്‍ഡിനായി കളിച്ചിട്ടുള്ള ഏറ്റവും മികച്ച ഓള്‍റൗന്‍ഡര്‍മാരില്‍ ഒരാളാണ് കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം. ന്യൂസിലന്‍ഡിനായി 29 ടെസ്റ്റ് മത്സരങ്ങളും 45 ഏകദിനങ്ങളും 41 ടി-20കളും ന്യൂസിലന്‍ഡിനായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 38.70 ശരാശരിയില്‍ 1432 ആണ് ഗ്രാന്‍ഡ്ഹോം നേടിയിട്ടുള്ളത്.
ഏകദിനത്തില്‍ 45 മത്സരങ്ങളില്‍ നിന്ന് 26.5 ശരാശരിയും 106 സ്‌ട്രൈക് റേറ്റും സഹിതം 742 റണ്‍സുള്ള താരം 41 ടി-20യില്‍ 15.8 ശരാശരിയും 138 സ്‌ട്രൈക് റേറ്റും സഹിതം 505 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎലില്‍ 25 മത്സരങ്ങള്‍ കളിച്ച താരം 19 ശരാശരിയും 134.7 സ്‌ട്രൈക് റേറ്റും സഹിതം 303 റണ്‍സാണ് നേടിയത്. ടെസ്റ്റ്, ഏകദിന, ടി-20, ഐപിഎല്‍ മത്സരങ്ങളില്‍ യഥാക്രമം 49, 30, 12, 6 വികറ്റുകളാണ് നേടിയിരിക്കുന്നത്.
Keywords: New Zealand, News, World, Top-Headlines, Sports, Colin de Grandhomme retires from international cricket.