സൈനിക ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന
Jun 7, 2017, 13:54 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 07.06.2017) സൈനിക ഹെലികോപ്ടറുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. രണ്ട് ചൈനീസ് സേനാ ഹെലികോപ്ടറുകള്‍ അതിര്‍ത്തി ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കുമീതെ ശനിയാഴ്ചയാണ് സംഭവം.
ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിഷയത്തിലാണ് നിലപാട് വ്യക്തമാക്കി ചൈന രംഗത്തെത്തിയത്. വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണം തെറ്റാണ്. ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ല. സാധാരണ അതിര്‍ത്തിക്ക് സമീപം ചൈന പട്രോളിങ്ങും സൈനിക അഭ്യാസങ്ങളും നടത്താറുണ്ടെന്നും അതുമാത്രമാണ് ഇപ്പോഴും ചെയ്തതെന്നും ചൈനീസ് വക്താവ് അറിയിച്ചു.
അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കടന്ന വിമാനങ്ങള്‍ ഇന്ത്യന്‍ പ്രദേശത്തിന്റെ ചിത്രമെടുത്തതായും ഇന്ത്യ ആരോപിച്ചിരുന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ഇപ്പോഴും തുടരുന്നുണ്ടെന്ന് ചൈനീസ് വക്താവ് പറഞ്ഞു. മാര്‍ച്ചിനു ശേഷം ഇതു നാലാം തവണയാണ് ചൈന ഇന്ത്യയെ പ്രകോപിപ്പിച്ച് വ്യോമാതിര്‍ത്തി ലംഘിക്കുന്നത്.
Keywords: World, India, China, Top-Headlines, news, New Delhi, Chinees defends flights not admit in Chamoli area.