ഷികാഗോയില്‍ അക്രമിയുടെ വെടിവയ്പ്; 3 മരണം, 4 പേര്‍ക്ക് പരിക്ക്
ഷികാഗോ: (www.kasargodvartha.com 11.01.2021) യുഎസിലെ ഷികാഗോ നഗരത്തിലുണ്ടായ അക്രമിയുടെ വെടിവയ്പില്‍ മൂന്ന് മരണം. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയായ ജേസണ്‍ നൈറ്റിങ്‌ഗേലിനെ (32) പൊലീസ് ഒടുവില്‍ ഷിക്കാഗോ നഗരത്തിന്റെ അതിര്‍ത്തിയായ എവന്‍സ്റ്റനില്‍ വെടിവച്ചു കൊന്നു.
നാല് മണിക്കൂറിനുള്ളില്‍ വിവിധ സ്ഥലങ്ങളിലായാണ് വെടിവെയപ് നടത്തിയത്. അക്രമത്തിനു പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമല്ല. മുപ്പതുകാരനായ ഷിക്കാഗോ സര്‍വകലാശാല വിദ്യാര്‍ത്ഥിയെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം കൊന്നുകൊണ്ടാണ് ജേസണ്‍ അക്രമത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും 20 വയസുകാരനെയും ഇയാള്‍ കൊലപ്പെടുത്തി.
Keywords: News, World, Top-Headlines, Injured, Death, Police, Killed, Chicago, Chicago shooting rampage leaves at least 3 dead, 4 wounded