city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള കേന്ദ്രസര്‍വകലാശാലയിലെ അധ്യാപകന്‍ അമൃത്ജികുമാറിനു അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്തര്‍ദേശീയ ഫെലോഷിപ്പ്

പെരിയ: (www.kasargodvartha.com 03.04.2017) കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകനായ അമൃത്ജികുമാര്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെയുള്ള ഫെലോഷിപ്പിനുള്ള അര്‍ഹത നേടി.

അമേരിക്കയിലെ വാഷിങ്ങ്ടണ്‍ സര്‍വകലാശാല, ബോസ്റ്റണിലെ ഹാര്‍ഡ്‌വേര്‍ഡ് സര്‍വകലാശാല, മാസാച്യുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്‌ടെക്‌നോളജി, അലബാമ യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളിലായി നടക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസരംഗത്തെ അന്തര്‍ദേശീയവത്കരണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കുന്നതിനുവേണ്ടി അദ്ദേഹം മാര്‍ച്ച് 31ന് അമേരിക്കയിലേക്കുതിരിച്ചു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയ വത്കരണവുമായി ബന്ധപ്പെട്ട സാധ്യതകളും അതുമായി ബന്ധപ്പെട്ട അറിവിന്റെ കൈമാറ്റവുമാണ് പ്രസ്തുത പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കേരള കേന്ദ്രസര്‍വകലാശാലയിലെ അധ്യാപകന്‍ അമൃത്ജികുമാറിനു അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്തര്‍ദേശീയ ഫെലോഷിപ്പ്

Keywords : Periya, Teacher, Central University, Education, World, Amrith G Kumar, Central University lecturers got Fellowship from America. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia