ജീവിച്ചതിലും അധികം കാലം മരിച്ചതിനു ശേഷം ഒരുമിച്ചു! കാണാതായ ദമ്പതികളുടെ മൃതദേഹം 75 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി
Jul 19, 2017, 10:12 IST
ജനീവ: (www.kasargodvartha.com 19.07.2017) ജീവിച്ചതിലും അധികം കാലം മരിച്ചതിനു ശേഷം ഒരുമിച്ചവരാണ് മാര്‍സിലിന്‍ ഡുമൊലിനും ഭാര്യ ഫ്രാന്‍സിനും. കാണാതായ ഇരുവരുടെയും മൃതദേഹം 75 വര്‍ഷത്തിനു ശേഷമാണ് കണ്ടെത്തിയത്. മേഡോവ് മലനിരകളില്‍ മേഞ്ഞു നടക്കുന്ന പശുക്കളെ കറക്കാനായി പോയതായിരുന്നു ഇരുവരും. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. ഇതിനിടയിലാണ് ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം ദമ്പതികളുടെ മൃതദേഹം തെക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ ഡിയാബ്ലിററ്റ്‌സ് മലനിരയില്‍ കണ്ടെത്തിയത്.
1942 ഓഗസ്റ്റ് 15 നാണ് ഇവര്‍ വീട്ടില്‍ നിന്നുമിറങ്ങിയത്. പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ അടുത്തടുത്തായി കണ്ടെത്തിയത്. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും കാര്യമായ കേടുപാടുകളൊന്നും മൃതദേഹങ്ങള്‍ക്ക് സംഭവിച്ചിരുന്നില്ല. വെള്ളക്കുപ്പി, പുസ്തകം, വാച്ച് എന്നിവയും കേടുപാടുകള്‍ കൂടാതെ ഇവരുടെ സമീപത്തുണ്ടായിരുന്നു.
രണ്ടാം ലോകമഹാ യുദ്ധകാലത്ത് ഉപയോഗിച്ചിരുന്നതിനു സമാനമായ വസ്ത്രമാണ് ഇവര്‍ ധരിച്ചിരുന്നത്. 8600 അടി ഉയരത്തില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന രേഖകള്‍ ഇവരുടെ ശരീരത്തില്‍ നിന്നു കിട്ടിയതായി വലേയ്‌സ് പോലീസ് അറിയിച്ചു. എന്നാലും മൃതദേഹങ്ങള്‍ ഇവരുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു.
ചെരുപ്പുകുത്തിയായിരുന്ന മാര്‍സിലിന്‍ ഡുമൊലിനും അധ്യാപികയായിരുന്ന ഭാര്യ ഫ്രാന്‍സിനിനും രണ്ട് പെണ്‍കുട്ടികള്‍ അടക്കം ഏഴ് മക്കളായിരുന്നു. മകള്‍ ഡുമൊലിനു നാല്‍പതും ഫ്രാന്‍സിനിന് 37 വയസുമുള്ളപ്പോഴാണ് ഇരുവരെയും കാണാതാകുന്നത്. ഇവരെ കണ്ടെത്താന്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഇനി അവര്‍ അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും ഇവരുടെ ഇളയ മകള്‍ മാര്‍സെലിന്‍ ഉഡ്രി ഡുമോലിന്‍ പറഞ്ഞു. 79 വയസാണ് ഇവര്‍ക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: A couple that disappeared in the Alps 75 years ago has been found preserved in a receding glacier, ending decades of uncertainty for their seven children, Swiss media reported on Tuesday. The bodies were found lying near each other in the Diablerets massif in southern Switzerland, along with backpacks, a bottle, a book and a watch.
Keywords: World, news, Top-Headlines, Deadbody, Bodies of a husband and wife who vanished 75 years ago are found perfectly preserved in a Swiss glacier