Prize Money | ടി20 ലോക കപിലെ ചാംപ്യന് ലഭിക്കുന്ന അതേ സമ്മാനത്തുക ഫിഫ ലോക കപില്‍ പങ്കെടുക്കുന്ന ടീമിന് ലഭിക്കും! ഖത്വറില്‍ സമ്മാനത്തിനായി മാത്രം ചിലവഴിക്കുന്നത് ഇത്രയും കോടി രൂപ; അറിയാം കൗതുകകരമായ കണക്കുകള്‍
Oct 23, 2022, 20:41 IST
ദോഹ: (www.kasargodvartha.com) ഒക്ടോബര്‍ 16നാണ് ഐസിസി ടി20 ലോകകപ് ആരംഭിച്ചത്. നവംബര്‍ 13 വരെ ടൂര്‍ണമെന്റ് തുടരും. ഇതിന് പിന്നാലെയാണ് ഫിഫ ലോകകപ് വരുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ ലോകകപ്. രണ്ട് ടൂര്‍ണമെന്റുകളുടെയും സമ്മാനത്തുക പരിശോധിക്കുന്നത് കൗതുകകരമായ കാര്യമാണ്. ഫിഫയില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും, ഏകദേശം ടി20 ലോകകപ് നേടുന്ന ടീമിന്റെ അത്രതന്നെ തുക നല്‍കും. ടി20 ലോകകപിന്റെ സമ്മാനത്തുക ഐപിഎല്‍ ജേതാക്കളുടെ സമ്മാനത്തുകയേക്കാള്‍ ഏഴ് കോടി രൂപ കുറവാണ്.
ടി20 ലോകകപ് നേടുന്ന ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 13.05 കോടി രൂപ) ലഭിക്കും. അതേസമയം, ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് 800,000 ഡോളര്‍ (ഏകദേശം 6.52 കോടി രൂപ) ആണ് ലഭിക്കുക. ടി20 ലോകകപിന്റെ മൊത്തം സമ്മാനത്തുക 5.6 മില്യണ്‍ ഡോളറാണ് (ഏകദേശം 45.68 കോടി രൂപ).
ഫിഫയിലെ സമ്മാനത്തുക
ഫിഫ ലോകകപിന്റെ ആകെ സമ്മാനത്തുക 440 മില്യണ്‍ ഡോളറാണ് (ഏകദേശം 3585 കോടി രൂപ). ലോകകപ് ജേതാക്കളായ ടീമിന് 42 മില്യണ്‍ ഡോളര്‍ (ഏകദേശം 342 കോടി രൂപ) ലഭിക്കും. കഴിഞ്ഞ ലോകകപിനേക്കാള്‍ നാല് മില്യണ്‍ ഡോളര്‍ കൂടുതലാണിത്. അതേ സമയം റണറപ് ടീമിന് 244 കോടി രൂപ ലഭിക്കും.
26 മടങ്ങ് കൂടുതല്‍
ഫിഫ ലോകകപ് നേടുന്ന ടീമിന്റെയും ടി20 ലോകകപ് നേടുന്ന ടീമിന്റെയും സമ്മാനത്തുകകള്‍ തമ്മിലുള്ള വ്യത്യാസം 26 മടങ്ങാന്‍. രണ്ട് ടൂര്‍ണമെന്റുകളുടെയും ആകെ സമ്മാനത്തുകയില്‍ 3539.32 കോടിയുടെ വ്യത്യാസമുണ്ട്. ഫിഫ ലോകകപില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും 1.5 മില്യണ്‍ ഡോളര്‍ നല്‍കും. അതേ സമയം ടി20 ലോകകപ് നേടുന്ന ടീമിന് ആകെ ലഭിക്കുക 1.6 കോടി രൂപയായിരിക്കും.

Keywords: Latest-News, FIFA-World-Cup-2022, World, Sports, Football, Football Tournament, Prize, Qatar, Top-Headlines, Big Difference In Prize Money Of FIFA And Cricket World Cup.
< !- START disable copy paste -->