യുക്രൈനില്‍ റഷ്യ ഹൈപര്‍സോനിക് മിസൈലുകള്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ച് ബൈഡന്‍
വാഷിങ്ടണ്‍: (www.kasargodvartha.com 22.03.2022) യുക്രൈനില്‍ റഷ്യ ഹൈപര്‍സോനിക് മിസൈലുകള്‍ ഉപയോഗിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥിരീകരിച്ചതായി റിപോര്‍ട്. 'റഷ്യക്കെതിരെയായി കൂടുതല്‍ ലോകരാജ്യങ്ങള്‍ ഉപരോധമടക്കം ഏര്‍പെടുത്തി പ്രതികരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ ഈ ഐക്യമോ ശക്തിയോ റഷ്യ പ്രതീക്ഷിച്ചുകാണില്ല. പക്ഷേ ഈ സാഹചര്യത്തില്‍ അവര്‍ പ്രയോഗിക്കാവുന്ന തന്ത്രങ്ങള്‍ വീണ്ടും ഗൗരവതരമാകും' എന്ന് യുക്രൈനും സഖ്യകക്ഷികള്‍ക്കും അമേരിക നല്‍കിയ സഹായങ്ങളെക്കുറിച്ചും ബൈഡന്‍ വിവരിച്ചു.
അതേസമയം യുക്രൈനില്‍ രാസായുധങ്ങളുണ്ടെന്ന റഷ്യയുടെ വാദം തെറ്റാണെന്ന് ബൈഡന്‍ വ്യക്തമാക്കി. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടുള്ള അന്താരാഷ്ട്ര പ്രതികരണത്തെക്കുറിച്ച് ചര്‍ച ചെയ്യാന്‍ ബൈഡന്‍ വെള്ളിയാഴ്ച പോളന്‍ഡിലേക്ക് പോകുമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. അധിനിവേശം തുടങ്ങിയതിന് ശേഷം രണ്ട് ദശലക്ഷത്തിലധികം അഭയാര്‍ഥികള്‍ യുക്രൈനില്‍ നിന്ന് പോളന്‍ഡിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
Keywords: Washington, News, World, Top-Headlines, President, Ukraine, Ukraine war, Russia, Biden confirms Russia used hypersonic missiles.