മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം പിടിയില്‍
Apr 23, 2018, 11:59 IST
ചിറ്റഗോങ്:(www.kasargodvartha.com 23/04/2018) മയക്കുമരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം പിടിയില്‍. 14,000ത്തോളം മെതാംഫെറ്റമീന്‍ മയക്കുമരുന്ന് ഗുളികകളുമായാണ് ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന നസ്രീന്‍ ഖാന്‍ മുക്തയാണ് പിടിയിലായത്.
വി.ഡി.പി സ്റ്റാര്‍ ടീമില്‍ കളിക്കുന്ന നസ്രീന്‍ തെക്കുകിഴക്കന്‍ സിറ്റിയായ കോക്‌സ് ബസാറില്‍ നടന്ന മത്സരം കഴിഞ്ഞ് ടീം ബസ്സില്‍ മടങ്ങും വഴി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചിറ്റഗോങ്ങില്‍ വച്ച് ബസ്സ് നിര്‍ത്തിച്ച് പരിശോധന നടത്തുകയായിരുന്നു.
തിരച്ചിലില്‍ പാക്കറ്റുകളിലാക്കിയ നിലയില്‍ 14,000ത്തോളം യാബാ ഗുളികകളാണ് കണ്ടെത്തിയത്. മ്യാന്‍മറിലെ കലാപ ഭൂമിയായ രാഖൈന്റെ അതിര്‍ത്തി പ്രദേശത്തിലുള്ള സ്ഥലമാണ് കോക്‌സ് ബസാര്‍. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന മയക്കുമരുന്ന് കടത്തിനാണ് നസ്രീന് മേല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Sports, Police, Case, Cricket player, Bangladesh Arrests Woman Cricketer Nazreen Khan Mukta With 14,000 Methamphetamine Pills