പുതുവല്‍സര ദിനത്തില്‍ വാട്സ്ആപ് പണിമുടക്കി
Jan 1, 2018, 14:30 IST
വാഷിങ്ങ്ടണ്‍:(www.kasargodvartha.com 01/01/2018) അമേരിക്കയും ഇന്ത്യയുമടക്കമുള്ള ചില രാജ്യങ്ങളില്‍ ഇന്നലെ അര്‍ധരാത്രി വാട്സ് ആപ് പണിമുടക്കിയതിനാല്‍ പുതുവല്‍സര ആശംസകള്‍ അയക്കാനാനാകാതെ ഉപയോക്താക്കള്‍ കുടുങ്ങി. ഇന്നലെ ഇന്ത്യന്‍ പ്രാദേശിക സമയം അര്‍ധരാത്രിയോടെയാണ് ജനപ്രിയ സന്ദേശഗ്രൂപ്പായ വാട്സ്ആപ്പില്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഇതോടെ അര്‍ധരാത്രി പുതുവല്സരാംശസ അയക്കാനായി കാത്തിരുന്നവര്‍ ഒരു മണിക്കൂറിലധികം പ്രതിസന്ധിയിലായി. ഒരുമണിയോടെയാണ് തകരാര്‍ പരിഹരിച്ചത്. ഇന്ത്യ, ബ്രസീല്‍, അമേരിക്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് തകരാര്‍ സംഭവിച്ചത്. സര്‍വര്‍ സംബന്ധമായ പ്രശ്നം പരിഹരിച്ചതോടെ പ്രതിസന്ധി നീങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Top-Headlines, Whats app, New year wish, At midnight, Indians crashed WhatsApp for 1 hour with Happy New Year messages