തടവുകാര്‍ക്കിടയിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ജയിലില്‍ സംഘര്‍ഷം; 28 മരണം
Jul 7, 2017, 09:31 IST
അകാപുല്‍കോ: (www.kasargodvartha.com 07.07.2017) തടവുകാര്‍ക്കിടയിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 28 പേര്‍ മരിച്ചു. മെക്‌സിക്കോയിലെ അകാപുല്‍കോ നഗരത്തിലെ കെരീസോ ഫെഡറല്‍ ജയിലിലാണ് തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതേ തുടര്‍ന്ന് ജയിലിന് പുറത്തും പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ടെന്ന് ഗൊയ് രേര സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് റോബര്‍ട്ടോ അല്‍വാരസ് പറഞ്ഞു.
മെക്‌സിക്കോയിലെ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഏര്‍പെടുന്നത് സര്‍വ്വ സാധാരണമാണ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട നിരവധി കുറ്റവാളികളാണ് ജയിലുകളില്‍ കഴിയുന്നത്. 1624 പേര്‍ക്ക് കഴിയാനുള്ള ജയിലില്‍ 1951 പുരുഷന്മാരും 110 സ്ത്രീകളും ജയിലില്‍ കഴിയുന്നു. നിലവില്‍ ജയിലിലെ തടവുകാരുടെ എണ്ണം നിശ്ചിത പരിധിയിലും 30 ശതമാനം അധികമാണ്.
2016 ല്‍ മൊന്റ്‌റേറെ ജയിലില്‍ സേറ്റാസ് മയക്കുമരുന്നു സംഘം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 49 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Death, Attack, World, At least 28 killed in bloody Mexican prison fight
Keywords: News, Top-Headlines, Death, Attack, World, At least 28 killed in bloody Mexican prison fight