വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്,വീഡിയോ കാണാം
May 16, 2018, 11:34 IST
ഇസ്താംബുള്‍:(www.kasargodvartha.com 16/05/2018) വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വന്‍ദുരന്തം ഒഴിവായത് തലനാഴിരയ്ക്ക്. ഇസ്താംബുള്‍ വിമാനത്താവളത്തിലാണ് രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. വിമാനത്താവളത്തിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. കണ്ടു നിന്നവരുടെ ചങ്കിടിപ്പ് കൂട്ടിയ അപകടത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ എഷ്യാനയുടെ എ 330 വിമാനവും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ എ 321 വിമാനവുമാണ് കൂട്ടിമുട്ടിയത്.
ടാക്‌സി വേയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന എ321 വിമാനത്തില്‍ എഷ്യാനയുടെ വിമാനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ടര്‍ക്കിഷ് വിമാനത്തിന്റെ സ്റ്റെബിലൈസറിനും ഏഷ്യാന വിമാനത്തിന്റെ ചിറകിനും തകരാറുണ്ട്. ഇരു കമ്പനികളും അപകടം നടന്നതായി സ്ഥിരികരിക്കുകയും അന്വേഷണത്തില്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ വിമാനത്തില്‍ 222 യാത്രക്കാരുണ്ടായിരുന്നു.ഭാഗ്യം കൊണ്ട് യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല. അതേ സമയം ടര്‍ക്കിഷ് വിമാനത്തില്‍ എത്രപേരുണ്ടായിരുന്നെന്നത് വ്യക്തമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Video, Social-Media,Top-Headlines, Asiana flight collides with Turkish plane in Istanbul [VIDEO]