ഇന്ധന വില സ്ഥിരത ഉറപ്പാക്കുമെന്ന കേന്ദ്രസര്‍കാര്‍ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ ജനത; റഷ്യ - യുക്രൈൻ സംഘർഷത്തിൽ ക്രൂഡോയില്‍ വില കുതിച്ചുയരുമ്പോൾ ചങ്കിടിക്കുന്നത് സാധാരണക്കാർക്ക്
Feb 27, 2022, 11:22 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 27.02.2022) യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നെങ്കിലും ഇന്ധന വില സ്ഥിരത ഉറപ്പാക്കുമെന്ന കേന്ദ്രസര്‍കാര്‍ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ഇൻഡ്യൻ ജനത കാണുന്നത്. കോവിഡ് അടച്ചിടലിന് ശേഷം സാമ്പത്തികമായി തകർന്ന സാധാരണക്കാരന് ഇന്ധനവില വീണ്ടും വർധിക്കുന്നത് താങ്ങാനാവുന്നതല്ല. ഇന്ധനവില വർധിച്ചാൽ അനുബന്ധമായി മറ്റെല്ലാ മേഖലകളിലും വില വർധനവിന് കാരണമാവും.
അതിനിടെയാണ് പ്രതീക്ഷ നൽകി പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയത്. അന്താരാഷ്ട്ര ഊര്‍ജ വിപണികളെയും വിതരണത്തിലുണ്ടാകുന്ന തടസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരികാന്‍ തയ്യാറാണെന്നും സര്‍കാര്‍ ശനിയാഴ്ച ഉറപ്പുനല്‍കി.
വിപണിയിലെ ചാഞ്ചാട്ടം ലഘൂകരിക്കാനും ക്രൂഡ് ഓയില്‍ വില നിയന്ത്രിക്കാനും സര്‍കാര്‍ തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ വിപണിയിലെത്തിക്കാന്‍ തയ്യാറാണെന്നും പ്രസ്താവനയില്‍ പറയുന്നു. 2021 നവംബര്‍ നാല് മുതല്‍ 113 ദിവസത്തേക്ക് മാറ്റമില്ലാതെ തുടരുന്ന ഇന്ധനവില (ദീപാവലിക്ക് എക്‌സൈസ് തീരുവ കുറച്ചതിനെത്തുടര്‍ന്ന് നേരിയ തോതില്‍ കുറഞ്ഞിരുന്നു) റഷ്യ-യുക്രൈന്‍ സംഘര്‍ഷം കാരണം വീണ്ടും ഉയര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സര്‍കാരിന്റെ ഉറപ്പ്. പൗരന്മാര്‍ക്ക് മിതമായ നിരക്കില്‍ ഇന്ധനം ഉറപ്പാക്കുന്നതിനും കാര്‍ബണ്‍ രഹിത ഭാവിയിലേക്കുള്ള ഊര്‍ജ പരിവര്‍ത്തനത്തിനും വേണ്ടി സര്‍കാര്‍ നിലകൊള്ളുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു കഴിഞ്ഞാല്‍ ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായേക്കാമെന്ന് സൂചനകളുണ്ട്. പ്രധാന ക്രൂഡ് കയറ്റുമതിക്കാരായ റഷ്യയ്ക്കെതിരായ ഉപരോധത്തെ തുടര്‍ന്ന് ആഗോള വിതരണത്തിലുണ്ടായ തടസങ്ങള്‍ സൃഷ്ടിച്ച ആശങ്കയെത്തുടര്‍ന്ന്, റഷ്യയുടെ ആക്രമണത്തിന്റെ തുടക്കത്തില്‍ കുത്തനെ ഉയര്‍ന്നതിന് ശേഷം വെള്ളിയാഴ്ച എണ്ണ വില ഇടിഞ്ഞതായി റോയിടേഴ്സ് റിപോര്‍ട് ചെയ്യുന്നു.
2021 ഏപ്രിലില്‍ അസംസ്‌കൃത ക്രൂഡ് ഓയിലിന്റെ അവധിവ്യാപാര കരാര്‍ 1.15 ഡോളര്‍ അഥവാ 1.2 ശതമാനം ഇടിഞ്ഞ് ബാരലിന് 97.93 ഡോളറിലെത്തിയിരുന്നു. 101.99 ഡോളറായി ഉയര്‍ന്നതിന് ശേഷമായിരുന്നു ഇടിവ്. കൂടുതല്‍ സജീവമായത് മെയില്‍ കരാര്‍, 1.30 അല്ലെങ്കില്‍ 1.4 ശതമാനം ഇടിഞ്ഞ് 94.12 ഡോളറായി. യു എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 1.22 ഡോളര്‍ അഥവാ 1.3 ശതമാനം ഇടിഞ്ഞ് 91.59 ഡോളറിലെത്തി, റഷ്യ ആക്രണം ആരംഭിച്ചപ്പോഴത് 95.64 ഡോളറായിരുന്നു. അസംസ്‌കൃത കൂഡിന്റെ വില ആഴ്ചയില്‍ ഏകദേശം 4.7 ശതമാനം ഉയര്‍ന്നപ്പോള്‍ ഡബ്ല്യുടിഐ ഏകദേശം 0.6 ശതമാനം ഉയര്‍ന്നിരുന്നു.
ഫെബ്രുവരി 24 ന്, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ, 2014 ന് ശേഷം ആദ്യമായി ബാരലിന് 100 ഡോളറിന് മുകളില്‍ വില എത്തിയിരുന്നു. വ്യാപാരം അവസാനിക്കുന്നതിന് മുമ്പ് ബ്രെന്റ് വില 105 ഡോളറിലെത്തിയതായി റോയിടേഴ്സ് പറയുന്നു. 2021 നവംബര്‍ നാലിന് കേന്ദ്രസര്‍കാര്‍ പെട്രോള്‍, ഡീസല്‍ വിലകളുടെ എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഇത് ഒരു പരിധിവരെ നിരക്ക് കുറച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. 2021 ഡിസംബറില്‍ ഡെല്‍ഹി സര്‍കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 8.56 രൂപ കുറഞ്ഞിരുന്നു.
ഡെല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 95.41 രൂപയും ഡീസല്‍ ലിറ്ററിന് 86.67 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 109.98 രൂപയും ഡീസല്‍ ലിറ്ററിന് 94.14 രൂപയുമാണ്. മെട്രോ നഗരങ്ങളില്‍ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയര്‍ന്നത് മുംബൈയിലാണ്. വാറ്റ് കാരണം സംസ്ഥാനങ്ങളില്‍ ഇന്ധനവിലയില്‍ വ്യത്യാസമുണ്ട്. അന്താരാഷ്ട്ര എണ്ണവില കുതിച്ചുയരാന്‍ തുടങ്ങിയതോടെ യുഎസ്, ജപാന്‍, മറ്റ് പ്രധാന സമ്പന്ന രാജ്യങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് അഞ്ച് ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അടിയന്തര ശേഖരത്തില്‍ നിന്ന് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്‍ഡ്യ സമ്മതിച്ചിരുന്നു.
കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലെ മൂന്ന് സ്ഥലങ്ങളിലെ ഭൂഗര്‍ഭ ഗുഹകളില്‍ ഏകദേശം 39 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ സംഭരിക്കുന്ന ഇന്‍ഡ്യ , ഇത്തരമൊരു ആവശ്യത്തിനായി കരുതല്‍ ശേഖരം പുറത്തിറക്കാന്‍ സമ്മതിക്കുന്നത് ഇതാദ്യമാണ്. വില വീണ്ടും കുറയ്ക്കുന്നതിനായി മറ്റ് രാജ്യങ്ങളെ ഏകോപിപ്പിച്ച് കരുതല്‍ ശേഖരം ഒരുപോലെ വിപണിയിലെത്തിക്കാന്‍ യു എസ് ശ്രമിക്കുന്നു. ഇന്‍ഡ്യ എത്ര എണ്ണ പുറത്തിറക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.

Keywords: News, National, World, Top-Headlines, Russia, Ukraine war, Government, Oil, Price, India, Election, Attack, Petrol, Amid Russia-Ukraine Conflict, Government Assures Fuel Price Stability.
< !- START disable copy paste -->