Amazon | കൂട്ടപിരിച്ചുവിടല്‍; ആമസോണ്‍ ഗെയിമിങ് വിഭാഗത്തില്‍ നിന്നും 100 പേരെ പുറത്താക്കി
ന്യൂയോര്‍ക്: (www.kasargodvartha.com) ആമസോണ്‍ ഗെയിമിങ് വിഭാഗത്തില്‍ നിന്നും 100 പേരെ പുറത്താക്കി. പ്രൈം ഗെയിമിങ്, ഗെയിം ഗ്രോത്, ആമസോണ്‍ ഗെയിംസ് വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പിരിച്ച് വിടുന്ന ജീവനക്കാരെ ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചതായും എല്ലാ വിധ ആനുകൂല്യങ്ങളും ലഭിക്കുമെന്നും റിപോര്‍ടുകളില്‍ വ്യക്തമാക്കുന്നു.
കംപനിയുടെ വളര്‍ച മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നീക്കമെന്ന് ഗെയിംസ് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫ് ഹര്‍ടമാന്‍ ജീവനക്കാര്‍ക്ക് നല്‍കിയ മെമോയില്‍ പറഞ്ഞു. ആമസോണ്‍ തൊഴിലെടുക്കുന്നവര്‍ക്ക് പിരിച്ചുവിടല്‍ വേതനം, ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, ഔട്‌പ്ലേസ്മെന്റ് സേവനങ്ങള്‍, അവരുടെ തൊഴില്‍ തിരയല്‍ നടത്തുന്നതിന് പണമടച്ചുള്ള സമയം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് അവരെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഇ കൊമേഴ്‌സ് ഭീമനായ ആമസോണ്‍ മാര്‍ച് മാസത്തില്‍ വിവിധ മേഖകളില്‍ നിന്നായി 9000 പേരെ പിരിച്ചു വിട്ടിരുന്നു.
Keywords: News, World, Top-Headlines, Technology, Business, Amazon lays off about 100 employees in its gaming divisions.