'ബോംബ് ടു ബ്രിസ്‌ബേന്‍' എന്നെഴുതിയ ഇന്ത്യക്കാരിയുടെ ബാഗ് എയര്‍പോര്‍ട്ടില്‍ പരിഭ്രാന്തി പരത്തി; മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച് ബാഗ് പരിശോധിച്ചപ്പോള്‍ സംഭവത്തിന്റെ ചിരിപടര്‍ത്തുന്ന ചുരുളഴിഞ്ഞു
Apr 6, 2018, 16:50 IST
ബ്രിസ്‌ബെയ്ന്‍: (www.kasargodvartha.com 06.04.2018) 'ബോംബ് ടു ബ്രിസ്‌ബേന്‍' എന്നെഴുതിയ ബാഗ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ എയര്‍പോര്‍ട്ടില്‍ പരിഭ്രാന്തി പരത്തി. ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയുടെ ബാഗാണ് പരിഭ്രാന്തി പരത്തിയത്.
മകള്‍ക്കും കുടുംബത്തോടുമൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു വെങ്കടലക്ഷ്മി ഓസ്ട്രേലിയയില്‍ എത്തിയത്. ബോംബെ എന്നാണ് അമ്മ എഴുതാന്‍ ആരംഭിച്ചത്. എന്നാല്‍ സ്ഥലപരിമിതി മൂലം ബോംബ് എന്ന് എഴുതി നിര്‍ത്തുകയായിരുന്നു. ഇതിനടിയില്‍ മുംബൈ എന്ന് എഴുതിയിരുന്നു. വെങ്കടലക്ഷ്മിയുടെ മകള്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, news, Airport,Australia, Bomb, Bag, Bombay, Brisbane, Police, Airport Shut Down After Passenger Writes 'BOMB' On Bag Instead Of Bombay
'ബോംബ് ടു ബ്രിസ്ബെയ്ന്‍' എന്നായിരുന്നു ബാഗിനു പുറത്ത് എഴുതിയിരുന്നത്. ബാഗ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടതോടെ എയര്‍പ്പോര്‍ട്ടിലെ മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് സംഘം വിമാനത്താവളത്തിലെത്തുകയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് അക്ഷരത്തെറ്റ് അമളി പറ്റിച്ചതാണെന്ന് ബോധ്യമായത്. ബോംബൈയില്‍ നിന്നും ബ്രിസ്‌ബേനിലേക്ക് പുറപ്പെട്ട വെങ്കട ലക്ഷ്മി ബാഗില്‍ ബോംബെ(bombay)എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്ഥലം തികയാതെ വന്നതോടെയാണ് അവസാനത്തെ രണ്ടക്ഷരം ചുരുക്കി ബോംബ് എന്ന് എഴുതിയത്.