ചുഴലിക്കാറ്റ് തകര്‍ത്ത് വീശിയപ്പോള്‍ ആടിക്കളിച്ചത് വിമാനങ്ങളും ഹെലികോപ്റ്ററും വാഹനങ്ങളും, തകര്‍ത്തത് മൂന്നു വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ബസുകളും; വീഡിയോ
Jan 29, 2019, 16:52 IST
ടര്‍ക്കി:(www.kasargodvartha.com 29/01/2019) നൂറ് കിലോമീറ്ററിലേറെ വേഗതയില്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റ് വിമാനത്താവളത്തിലെ ബസുകളും ചെറുവാഹനങ്ങളും തകര്‍ത്തെറിഞ്ഞു. ടര്‍ക്കിയിലെ അന്റാല്യ വിമാനത്താവളത്തിലാണ് വിമാനങ്ങളും ഹെലികോപ്റ്ററും വാഹനങ്ങളും തകര്‍ത്ത് ചുഴലിക്കാറ്റ് വീശിയത്. പാര്‍ക്കിങ്ങ് ബേയില്‍ നിന്ന് വിമാനങ്ങള്‍ തെന്നിമാറുന്നതിന്റെയും വാഹനങ്ങള്‍ പറന്നുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ശക്തമായ കാറ്റില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കാര്യമായ കേടുപാട് സംഭവിച്ചു. ഒരു ഹെലികോപ്റ്ററും തകര്‍ന്നു. കാറ്റില്‍ പറന്നുയര്‍ന്ന് ദൂരെക്ക് വീണ് ഏതാനും ബസുകളും തകര്‍ന്നിട്ടുണ്ട്. എയര്‍ ട്രാന്‍സാറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറ്റില്‍ പറന്നെത്തിയ വസ്തുക്കളിടിച്ചാണ് മിക്ക വിമാനങ്ങള്‍ക്കും കേടുപാടുണ്ടായത്. നോര്‍വിന്‍ഡ് എയര്‍ലൈന്‍സിന്റെ ബോയിങ്ങ്, സണ്‍ എക്‌സ്പ്രസ്, ടര്‍ക്കിയുടെ ഔണ്‍ എയര്‍ വിമാനങ്ങളാണ് തകര്‍ന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏറെ നേരത്തേക്ക് നിര്‍ത്തിവെച്ചു.
നാലു ദിവസത്തിനുള്ളില്‍ അഞ്ച് തവണയാണ് ടര്‍ക്കിയില്‍ ചുഴലിക്കാറ്റ് വീശിയത്. ഇതില്‍ വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Top-Headlines, Video, Airport, Vehicles, Injured, Social-Media,A tornado sweeping across Antalya Airport, Turkey pushing around several parked aircraft.

VIDEO: A tornado sweeping across Antalya Airport, Turkey pushing around several parked aircraft. pic.twitter.com/AzYDFwpIsX— JACDEC (@JacdecNew) January 26, 2019