World Carrom Championship | എട്ടാമത് ലോക കാരംസ് ചാംപ്യന്‍ഷിപ് മലേഷ്യയിലെ ലാങ്ക്വായില്‍ ഒക്ടോബര്‍ 3 മുതല്‍ 7 വരെ
Sep 14, 2022, 19:28 IST
കോലാലമ്പൂര്‍: (www.kasargodvartha.com) എട്ടാമത് ലോക കാരംസ് ചാംപ്യന്‍ഷിപ് മലേഷ്യയിലെ ലാങ്ക്വായില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ ഏഴ് വരെ നടക്കും. ഇന്റര്‍നാഷനല്‍ കാരം ഫെഡറേഷനില്‍ അംഗങ്ങളായിട്ടുള്ള 20 ടീമുകളാണ് ചാംപ്യന്‍ഷിപില്‍ പങ്കെടുക്കുന്നത്.
നാല് വര്‍ഷം കൂടുമ്പോഴാണ് ലോക കാരംസ് ചാംപ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്. ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്റ്, പോളണ്ട്, ഇറ്റലി, ചെക് റിപബ്ലിക്, ബ്രിടണ്‍, സെര്‍ബിയ, സ്ലോവാനിയ, യുഎസ്എ, കാനഡ, സൗത് കൊറിയ, ജപാന്‍, ഇന്‍ഡ്യ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, പാകിസ്താന്‍, മലേഷ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ ചാംപ്യന്‍ഷിപിന്റെ ഭാഗമാകും.
Keywords: News, World, Top-Headlines, Sports, 8th World Carrom Championship 2022.