പവിത്ര യാത്രയായത് ഉദാരമതികളിലും വേദനയായി
Oct 9, 2012, 13:50 IST
മഞ്ചേശ്വരം: തലയ്ക്ക് മുഴ ബാധിച്ച് ചികില്‍സയിലായിരുന്ന വൊര്‍ക്കാടി കെദുംപാടിയിലെ പൂവപ്പ വെളിച്ചപ്പാട് - ചന്ദ്രാവതി ദമ്പതികളുടെ മകള്‍ പവിത്ര (16) വേദനയുടെ ലോകത്ത് നിന്ന് യാത്രയായത് ഉദാരമതികളെയും തീരാദു:ഖത്തിലാഴ്ത്തി. കുഞ്ചത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പവിത്രയുടെ തലയില്‍ മുഴ വളരാന്‍ തുടങ്ങിയത്. നിര്‍ധന കുടുംബാംഗമായ പവിത്രയുടെ മാതാപിതാക്കള്‍ കടംവാങ്ങിയും വീട് പണയം വെച്ചും മകളെ ചികിത്സിക്കുകയായിരുന്നു.
ബാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ രോഗം സുഖപ്പെടുത്താമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്ന് 13 ലക്ഷത്തോളം രൂപ ഫെയ്സ്ബുക്കിലെ ഗ്രൂപ്പുകളുടെയും, സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലൂടെയും സഹായമായി ലഭിച്ചിരുന്നു. മുഴമാറ്റാന് ബാംഗ്ലൂരില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു.
പിന്നീടിങ്ങോട്ട് കടുത്ത വേദന തിന്ന് നരക യാതന അനുഭവിക്കുകയായിരുന്നു പവിത്ര. വേദനയ്ക്കിടയിലും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് പവിത്രയ്ക്ക് നേടാന്‍ കഴിഞ്ഞിരുന്നു. ചന്ദ്രഹാസന്‍ സഹോദരനാണ്.

Keywords : Manjeshwaram, World, School, Student, Family, Doctor, News, Social networks, Kerala, Obituary