Tree falls | നഗരത്തിൽ കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീണു; ഗതാഗതം സ്തംഭിച്ചു
May 12, 2022, 19:08 IST
കാസർകോട്: (www.kasargodvartha.com) കാറ്റും മഴയും തുടരുന്നതിനിടെ കാസർകോട് നഗരത്തിൽ കൂറ്റൻ തണൽ മരം കടപുഴകി വീണു. വ്യാഴാഴ്ച വൈകുന്നേരം പഴയ പ്രസ് ക്ലബ് ജംഗ്ഷനിനടുത്ത് എം ജി റോഡിലാണ് മരം മറിഞ്ഞു വീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി കൊണ്ടിരിക്കുകയാണ്. ക്രയിൻ ഉപയോഗിച്ചാണ് മരം നീക്കുന്നത്.
നിർത്തിയിട്ടിരുന്ന ഓംനി വാനിന് മുകളിലേക്ക് മരത്തിന്റെ ഭാഗങ്ങൾ പതിച്ചു. ഒരു ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്. സമീപത്തായി ആളുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. നിരവധി കടകളും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സംഭവം നടന്നത്. റോഡിൽ വാഹനങ്ങൾ കുറവായിരുന്നതിനാൽ വൻ അപകടം ഒഴിവായി.