Kerala Rain | അതിതീവ്ര മഴയ്‌ക്ക് സാധ്യത: കാസര്‍കോട്ട് ഓഗസ്റ്റ് 4ന് ചുവപ്പ് ജാഗ്രത; ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഓറന്‍ജ് അലേര്‍ട്
Aug 2, 2022, 11:35 IST
കാസര്‍കോട്: (www.kasargodvartha.com) അതിതീവ്രമഴക്ക് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ഓഗസ്റ്റ് നാലിന് ചുവപ്പ് ജാഗ്രതയും രണ്ട്, മൂന്ന്, അഞ്ച് തീയതികളില്‍ ഓറന്‍ജ് ജാഗ്രതയും പ്രഖ്യാപിച്ചു. കാസര്‍കോട്ട് ചൊവ്വാഴ്ച വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യുന്നുണ്ട്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് നാശ നഷ്ടങ്ങള്‍ ഒന്നും റിപോര്‍ട് ചെയ്തിട്ടില്ല. മൂന്ന് ദിവസംകൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിതീവ്ര മഴ തുടരുകയാണ്. മഴക്കെടുതിയില്‍ നാല് പേര്‍ ഇതുവരെ മരിച്ചു. കണ്ണൂര്‍ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. രാജേഷ്, നുമ തസ്ലീന എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂട്ടിക്കലില്‍ ഒഴുക്കില്‍പെട്ട യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Rain, ALERT, Weather, District, Red Alert, Red alert declared in Kasaragod on August 4.
< !- START disable copy paste -->