city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ടു കൈകളുടെ ചെറുവിരലുകൾ അകത്തേക്ക് മടക്കി വെച്ച് പ്രകടനം; ഇൻഡ്യ ബുക് ഓഫ് റെകോർഡിൽ ഇടം നേടി കാസർകോട് സ്വദേശി സാഹിർ; വീഡിയോ കാണാം

ചെറുവത്തൂർ: (www.kasargodvartha.com 14.03.2022) ഇൻഡ്യ ബുക് ഓഫ് റെകോർഡിൽ ഇടം നേടി കാസർകോട് സ്വദേശി സാഹിർ. രണ്ടു കൈകളുടെ ചെറുവിരലുകൾ അകത്തേക്ക് മടക്കി വെച്ചുകൊണ്ടുള്ള പ്രകടനത്തിനാണ് അംഗീകാരം. മാവിലാക്കടപ്പുറം ഒരിയരയിലെ പി സി മുഹമ്മദ് കുഞ്ഞി - ആസിയ ദമ്പതികളുടെ മകനാണ്.

  
രണ്ടു കൈകളുടെ ചെറുവിരലുകൾ അകത്തേക്ക് മടക്കി വെച്ച് പ്രകടനം; ഇൻഡ്യ ബുക് ഓഫ് റെകോർഡിൽ ഇടം നേടി കാസർകോട് സ്വദേശി സാഹിർ; വീഡിയോ കാണാം



മടക്കുവാൻ ബുദ്ധിമുട്ടുള്ള ചെറുവിരലുകൾ ദീർഘസമയം അകത്തേക്ക് മടക്കിവെക്കാൻ സാഹിറിനാവും. 2022 ഫെബ്രുവരി മൂന്നിനാണ് റെകോർഡ് പ്രകടനം രേഖപ്പെടുത്തിയത്. 14 മിനിറ്റും 24 സെകൻഡുമെന്ന മികച്ച സമയം കുറിക്കാൻ സാഹിറിനായി.

ഗിനസ് വേൾഡ് റെകോർഡിൽ ഇടം നേടിയ, 2018 ജനുവരിയിൽ തിരുവനന്തപുരത്ത് 1730 പേരെ പങ്കെടുപ്പിച്ച് ഡോ. ശാഹുൽ ഹമീദ് കണ്ണൂർ നടത്തിയ ദൈർഘ്യമേറിയ ഹാൻഡ്‌ഷേക് റിലേയിൽ പങ്കെടുത്തവരിൽ ഒരാളാണ്. നിലവിൽ എസ് കെ എസ് എസ് എഫ് തൃക്കരിപ്പൂർ മേഖലാ ജനറൽ സെക്രടറിയാണ് സാഹിർ. ചെറുവത്തൂരിൽ മൊബൈൽ ഫോൺ ടെക്നീഷ്യനായി ജോലി ചെയ്ത് വരുന്നു.


Keywords:  Kasaragod, Kerala, News, Top-Headlines, Video, Limca-Book-of-Records, Natives, Thiruvananthapuram, Mobile-Phone,  Zahir, native of Kasargod, inducted into the India Book of Records.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia