പത്രവിതരണത്തിനിടെ സ്‌കൂട്ടറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
May 27, 2019, 11:02 IST
കുണിയ: (www.kasargodvartha.com 27.05.2019) പത്രവിതരണത്തിനിടെ സ്‌കൂട്ടറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പനയാലിലെ നാരായണന്‍- ശാരദ ദമ്പതികളുടെ മകന്‍ രതീഷ് കാട്ടിയടുക്കം (26) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കുണിയ ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ പത്രവിതരണം നടത്തുകയായിരുന്നു രതീഷ്. ഇതിനിടെ എതിരെ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡി വൈ എഫ് ഐ പനയാല്‍ മേഖല മുന്‍ വൈസ് പ്രസിഡണ്ടും മുന്‍ എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. ഫ്രണ്ട്‌സ് ചെഗുവേര കാട്ടിയടുക്കത്തിന്റെ കബഡി താരമാണ്. ഭാര്യ: നീതു. ഏക മകന്‍: നിഹിത്. സഹോദരങ്ങള്‍: രഞ്ജിത്ത്, രാഹുല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, news, Kuniya, Top-Headlines, Accidental-Death, DYFI, Youth died in accident
< !- START disable copy paste -->
Keywords : Kasaragod, Kerala, news, Kuniya, Top-Headlines, Accidental-Death, DYFI, Youth died in accident
< !- START disable copy paste -->