ലോക മുലയൂട്ടല്‍ വാരാഘോഷം സംഘടിപ്പിച്ചു
Aug 2, 2017, 10:25 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2017) ജനറല്‍ ആസ്പത്രിയുടെയും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാഘോഷത്തിന് തുടക്കമായി. പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുവാന്‍ പ്രോത്സാഹനം നല്‍കാന്‍ വേണ്ടി ലോകം മുഴുവനും നടത്തപ്പെടുന്ന ഒരു പദ്ധതിയാണിത്. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ രാജാറാം അധ്യക്ഷം വഹിച്ചു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ മുനിസിപ്പല്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ്, ബിജു പി(ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ അബ്ദുല്‍ സത്താര്‍ എ എ, ഡോ ജനാര്‍ദ്ദന നായിക്, ഡോ പ്രീമ, ഡോ ജ്യോതി, ബാബു എന്നിവര്‍ പ്രസംഗിച്ചു. ഡോ നാരായണ നായക് സ്വാഗതവും കുമാരി തീര്‍ത്ഥ നന്ദിയും പറഞ്ഞു.
ഡോ നാരായണ നായക് അമ്മമാര്‍ക്ക് വേണ്ടി ബോധവത്ക്കരണ ക്ലാസ് നടത്തി. തുടര്‍ന്ന് വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു. ഇനി വരുന്ന ഒരാഴ്ച കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ മുലയൂട്ടലിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുവാനും പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ സംഘടിപ്പിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, General-hospital, Kerala, News, Baby, Inauguration, Awareness, Video, Project, World breastfeeding week celebrated.