city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ തുണിയും പൊക്കിപ്പിടിച്ച് തിരുവനന്തപുരത്ത് നിരങ്ങുന്നു; എനിക്കിട്ട് ചൊറിഞ്ഞതോടെ അവര്‍ തീരും; ബീഫാത്വിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തുന്ന വനിതാ ഓവര്‍സീയറുടെ ഓഡിയോ പുറത്ത്; ചെയര്‍പേഴ്‌സണ്‍ നിയമ നടപടിക്കൊരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 28.09.2018) കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തുന്ന മൂന്നാം ഗ്രേഡ് ഓവര്‍സീയര്‍ അജിതയുടെ വോയ്‌സ് പുറത്തുവന്നു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമത ഇബ്രാഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഭവന പദ്ധതിയുടെ സഹായം അനധികൃതമായി തടഞ്ഞ് വെച്ചതിന് ഓവര്‍സീയറെ നേരത്തേ നഗരസഭ കൗണ്‍സില്‍ യോഗം സസ്‌പെന്റ് ചെയ്യുകയും മുന്‍സിപ്പല്‍ കമ്മീഷണര്‍ നടപടി റദ്ദാക്കുകയും ഇതിനെതിരെ ചെയര്‍പേഴ്‌സണ്‍ ഹൈക്കോടതിയെ സമീപിച്ച് സസ്‌പെന്‍ഷന്‍ ശരിവെക്കുകയും ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് വീണ്ടും ജോലിയില്‍ പ്രവേശിച്ച വനിതാ ഓവര്‍സീയര്‍ എല്ലാ കാര്യത്തിലും ഉടയ്ക്കിട്ടതോടെ ഒരു കരാറുകാരന്‍ നഗരസഭ ഓഫീസിലെത്തി ഓവര്‍സീയറോട് കയര്‍ത്തിരുന്നു. ഇതിനെതിരെ വനിതാ ഓവര്‍സീയറുടെ പരാതിയില്‍ കരാറുകാരനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തതോടെയാണ് മുമ്പ് വനിതാ ഓവര്‍സീയര്‍ ചെയര്‍പേഴ്‌സണിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഓഡിയോ പുറത്ത് വന്നത്.
കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ തുണിയും പൊക്കിപ്പിടിച്ച് തിരുവനന്തപുരത്ത് നിരങ്ങുന്നു; എനിക്കിട്ട് ചൊറിഞ്ഞതോടെ അവര്‍ തീരും; ബീഫാത്വിമ ഇബ്രാഹിമിനെ അപകീര്‍ത്തിപ്പെടുത്തുന്ന വനിതാ ഓവര്‍സീയറുടെ ഓഡിയോ പുറത്ത്; ചെയര്‍പേഴ്‌സണ്‍ നിയമ നടപടിക്കൊരുങ്ങുന്നു

'തുണിയും പൊക്കിപ്പിടിച്ച് ബീഫാത്വിമ തിരുവനന്തപുരത്ത് നിരങ്ങുന്നു, കള്ള മിനുട്‌സും മറ്റുമായി ചില ഉദ്യോഗസ്ഥരുമായി എത്തിയിട്ടുണ്ടെന്നും മറ്റുമുള്ള വാക്കുകളാണ് വോയിസ് സന്ദേശത്തിലുള്ളത്. മുമ്പ് കാസര്‍കോട് നഗരസഭയില്‍ എച്ച് ഐ ആയി ജോലി ചെയ്തിരുന്ന, ഇപ്പോള്‍ കണ്ണൂരില്‍ റവന്യൂ ഓഫീസറായി ജോലി ചെയ്യുന്നയാളെ കാസര്‍കോട്ട് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും, എന്നാല്‍ ആ ഉദ്യോഗസ്ഥനെ കാസര്‍കോട് ജില്ലയില്‍ എവിടെയും നിയമിക്കരുതെന്ന ഉത്തരവ് താന്‍ ഇടപെട്ട് ഇറക്കിയിട്ടുണ്ടെന്നും ഇവര്‍ കരാറുകാരനുമായുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്.

എനിക്കിട്ട് ചൊറിഞ്ഞതോടെ അവര്‍ തീരുമെന്നും ഭരണതലത്തില്‍ സ്വാധീനമുള്ള വനിതാ ഓവര്‍സീയര്‍ പറയുന്നുണ്ട്.

Watch Video

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kasaragod Municipality, News, Chairperson, Audio,  Voice against Chairperson, Complaint lodged 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia