city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാത്രിയില്‍ ഹെഡ്‌ലൈറ്റില്ലാതെ പോയ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച പൊലീസ് ഞെട്ടി; വാഹനത്തിനുള്ളില്‍ ഡ്രൈവറില്ല! വീഡിയോ വൈറല്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 15.04.2022) രാത്രിയില്‍ ഹെഡ്‌ലൈറ്റില്ലാതെ പോയ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച പൊലീസ് ഞെട്ടിപ്പോയി, വാഹനത്തിനുള്ളില്‍ ഡ്രൈവറില്ല. അമേരികയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് വിചിത്രമായ കാര്യം നടന്നത്. അന്ന് ഏപ്രില്‍ ഒന്നായിരുന്നെങ്കിലും സംഭവം ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നില്ല. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്.

രാത്രിയില്‍ ഹെഡ്‌ലൈറ്റില്ലാതെ പോയ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച പൊലീസ് ഞെട്ടി; വാഹനത്തിനുള്ളില്‍ ഡ്രൈവറില്ല! വീഡിയോ വൈറല്‍

പട്രോളിംഗിനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ ജനറല്‍ മോടോഴ്സിന്റെ ക്രൂയിസ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്ന കാര്‍ കണ്ടെങ്കിലും ഡ്രൈവറില്ലായിരുന്നെന്ന് വാര്‍ത്താ ഏജന്‍സി റോയിടേഴ്സ് റിപോര്‍ട് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലൊന്നില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കാര്‍ നിര്‍ത്തുന്നതും, അകത്ത് ആരെയും കാണാതെ അവര്‍ അന്തംവിട്ട് നില്‍ക്കുന്നതും കാണാം.

'ഇതിലാരും ഇല്ല. ഇതെന്താണ്,' വാഹനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു പൊലീസുകാരന്‍ പറയുന്നത് കേള്‍ക്കാം. പെട്ടെന്ന് കാര്‍ വേഗം മുന്നോട്ട് പോയി. അടുത്ത ട്രാഫിഗ് സിഗ്നലില്‍ ചെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വണ്ടി തടഞ്ഞ് നിര്‍ത്തിയത്.

ജനറല്‍ മോടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ഡ്രൈവറില്ലാ വാഹനങ്ങളുടെ സ്ഥാപനമാണ് ക്രൂയിസ്. സാങ്കേതിക പ്രശ്‌നമല്ലെന്നും മാനുഷികമായ പിഴവ് കാരണമാണ് ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിക്കാതിരുന്നതെന്നുമാണ് കംപനിയുടെ വാദം. മനുഷ്യരുമായി എങ്ങനെ ഇടപഴകണം എന്നത് ഡ്രൈവറില്ലാ കാറുകള്‍ക്ക് വലിയ വെല്ലുവിളിയാണെന്ന് ക്രൂയിസ് ചീഫ് എക്സിക്യൂടീവ് കെയ്ല്‍ വോഗ്റ്റ് നേരത്തെ സമ്മതിച്ചിരുന്നെന്നും റിപോര്‍ട് പറയുന്നു.

ഇത് സംബന്ധിച്ച് പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസിന് വിളിക്കാന്‍ പ്രത്യേക ഫോണ്‍ നമ്പര്‍ ഉണ്ടെന്നും കംപനി അറിയിച്ചു. വാഹനത്തിന്റെ റിമോട് ഓപറേറ്ററെ ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞെന്നും തുടര്‍ന്ന് സാങ്കേതിക വിഭാഗം നിയന്ത്രണം ഏറ്റെടുത്തതായും പൊലീസ് റിപോര്‍ട് പറയുന്നു. കാര്‍ അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ക്രൂസ് അധികൃതര്‍ പറഞ്ഞു.


സാന്‍ ഫ്രാന്‍സിസ്‌കോയില്‍ രാത്രിയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഡ്രൈവറില്ലാ യാത്രകള്‍ നടത്തുന്നതിന് കംപനി കുറച്ച് വാഹനങ്ങള്‍ അനുവദിച്ചിണ്ട്, വാഹനം വിപണിയില്‍ എത്തിക്കുന്നതിന് ആവശ്യമായ നിയമാനുമതി കംപനി തേടിയിരിക്കുകയാണ്.


Keywords:  New Delhi, India, News, Top-Headlines, Police, Driver, Video, Car, Vehicle, SanFransisco, Company, Viral, Viral Video Shows Driverless Car Violating Traffic Rule in SFO, Company Says ‘Human Error. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia