city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Viral Video | ഉദ്‌ഘാടനത്തിന് മുമ്പേ നീലേശ്വരം പള്ളിക്കര മേൽപാലത്തിന് മുകളിൽ നൃത്തച്ചുവടുകളുമായി പെൺകുട്ടികൾ; വീഡിയോ വൈറൽ

നീലേശ്വരം: (www.kasargodvartha.com) ഉദ്‌ഘാടനത്തിന് മുമ്പേ നീലേശ്വരം പള്ളിക്കര മേൽപാലത്തിന് മുകളിൽ നൃത്തച്ചുവടുകളുമായി പെൺകുട്ടികൾ. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പള്ളിക്കര സെന്റ് ആൻസ് എ യു പി സ്കൂൾ വിദ്യാർഥിനികളായ തോട്ടുംപുറത്തെ സാധിക, അമേയ, നിഹാ രശ്മി, ആരാധ്യ എന്നിവരാണ് നൃത്ത ചുവടുകളുമായി മേൽപാലത്തിലെത്തിയത്.

Viral Video | ഉദ്‌ഘാടനത്തിന് മുമ്പേ നീലേശ്വരം പള്ളിക്കര മേൽപാലത്തിന് മുകളിൽ നൃത്തച്ചുവടുകളുമായി പെൺകുട്ടികൾ; വീഡിയോ വൈറൽ

പള്ളിക്കര റെയിൽവേ മേൽപാലം പണി പൂർത്തിയായി വാഹനങ്ങൾക്ക് കടന്നുപോകാനായി തുറന്ന് കൊടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ പാലത്തിന്റെ രാത്രികാല സൗന്ദര്യം ആസ്വദിക്കുന്നതിനായി നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

 

ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമാകുന്നതോടൊപ്പം പാലത്തിന്റെ ഇരു വശങ്ങളിലും സ്ഥാപിച്ചിട്ടുള്ള ലൈറ്റുകൾ വൈകുന്നേരങ്ങളിൽ തെളിയുന്നതിനാൽ മെട്രോ നഗരങ്ങളിലെ മേൽപാലങ്ങളുടെ പ്രതീതി സൃഷ്ടിക്കുന്നുവെന്നാണ് സന്ദർശകർ പറയുന്നത്. ഇത് കാണുന്നതിനായും സന്ധ്യാസമയങ്ങളിൽ അനവധി പേർ എത്തുന്നുണ്ട്.

Viral Video | ഉദ്‌ഘാടനത്തിന് മുമ്പേ നീലേശ്വരം പള്ളിക്കര മേൽപാലത്തിന് മുകളിൽ നൃത്തച്ചുവടുകളുമായി പെൺകുട്ടികൾ; വീഡിയോ വൈറൽ


Keywords: Viral Video, Girls Dances, Nileshwaram, Pallikkara, Railway, Flyover, Students, Song, Tourists, Visit, Viral Video: Girls dances at Flyover.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia