Lockdown | ലോക് ഡൗണിൽ ഭക്ഷ്യക്ഷാമം; ചൈനയിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിൽ നിന്ന് മതിൽ ചാടി രക്ഷപെട്ട് തൊഴിലാളികൾ; വീഡിയോ വൈറൽ
ബീജിംഗ്: (www.kasargodvartha.com) ചൈനയിലെ ഷെങ്ഷൗ നഗരത്തിൽ കൊറോണ വൈറസ് ബാധ വീണ്ടും അതിവേഗം വർധിച്ചുവരികയാണ്. കോവിഡ് തടയാൻ, ചൈനീസ് ഭരണകൂടം പ്രദേശത്ത് ലോക് ഡൗൺ ഏർപെടുത്തിയിട്ടുണ്ട്. ഇവിടെ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിലും ആശങ്കയുടെ അന്തരീക്ഷമാണിപ്പോൾ. അതിനിടെ ഇവിടത്തെ മറുനാടൻ തൊഴിലാളികൾ ഓടി രക്ഷപ്പെടുകയാണെന്ന് മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു.
ഫാക്ടറിയിൽ നിന്ന് രഹസ്യമായി പുറത്തിറങ്ങിയ ശേഷം 100 കിലോമീറ്ററിലധികം ദൂരെയുള്ള വീട്ടിലേക്ക് പലരും കാൽനടയായി പോകുന്നുവെന്നാണ് റിപോർട്. കോവിഡ് പടരാതിരിക്കാൻ ഉണ്ടാക്കിയ ആപ് ട്രേസ് ചെയ്യാതിരിക്കാനും ഇവർ ശ്രമിക്കുന്നു. പ്ലാന്റിന്റെ അതിർത്തി മതിലിൽ നിന്ന് ആളുകൾ ചാടി പുറത്തിറങ്ങുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
Workers have broken out of #Apple’s largest assembly site, escaping the Zero #Covid lockdown at Foxconn in #Zhengzhou. After sneaking out, they’re walking to home towns more than 100 kilometres away to beat the Covid app measures designed to control people and stop this. #China pic.twitter.com/NHjOjclAyU
— Stephen McDonell (@StephenMcDonell) October 30, 2022
ഫോക്സ്കോണിന്റെതാണ് ഈ പ്ലാന്റ്. കോവിഡ് വ്യാപനം തടയുന്നതിനായി നിരവധി തൊഴിലാളികളെ ക്വാറന്റൈനിലാക്കിയതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിപോർട് വന്നിരുന്നു. ഷെങ്ഷൂവിലെ ഫോക്സ്കോണിൽ ഏകദേശം 300,000 ആളുകൾ ജോലി ചെയ്യുന്നു, ലോകത്തിലെ പകുതി ഐഫോണുകളും ഇവിടെയാണ് നിർമിക്കുന്നത്. ലോക് ഡൗൺ കാരണം ഭക്ഷ്യക്ഷാമവും നേരിടുന്നുണ്ട്. കൂടാതെ പൊതുഗതാഗതവും ലഭ്യമല്ല. ഇതാണ് ആളുകളെ രക്ഷപ്പെടുന്നതിന് പ്രേരിപ്പിക്കുന്നത്.
Keywords: Video Shows Workers Escaping Lockdown At China's Largest iPhone Factory, International, China, News,Top-Headlines, Lockdown, Video, Report, COVID-19.
< !- START disable copy paste -->