city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചര്‍ച്ചിനു നേരെ അക്രമം അഴിച്ചുവിട്ടവരെ ഉടന്‍ പിടികൂടണമെന്ന് യു ഡി എഫ്; മണല്‍ മാഫിയയെ നിലയ്ക്കു നിര്‍ത്തണമെന്നും ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 19.08.2019) മഞ്ചേശ്വരം കുണ്ടുകൊളക്കെയിലെ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിന് നേരെ അക്രമം അഴിച്ചുവിട്ടവരെ ഉടന്‍ പിടികൂടണമെന്ന് യു ഡി എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണല്‍ മാഫിയയുമായി ബന്ധമുള്ളവരോ, വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരോ ആണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ആരാധനാലയം വിശ്വാസികള്‍ക്കുള്ളതാണ്. ഇത് ഒരു തരത്തിലും അക്രമിക്കാന്‍ പാടുള്ളതല്ല. അക്രമികള്‍ ആരാണെന്ന് മഞ്ചേശ്വരം പോലീസിന് വ്യക്തമായി അറിയാം. മഞ്ചേശ്വരം മണ്ഡലത്തിന്റെ പല പ്രദേശങ്ങളിലും ഗുണ്ടാ മാഫിയ സംഘം തഴച്ചുവളരുന്നുണ്ടെന്നും ഇതിനെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ലെന്നും യു ഡി എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.

മഞ്ചേശ്വരം പോലീസിന്റെ കണ്‍മുന്നിലൂടെ മണല്‍ ലോറി രാത്രിയും പകലും ചീറിപ്പായുകയാണ്. ഇത് തടയാന്‍ പോലീസിന് സാധിക്കുന്നില്ല. ചര്‍ച്ചിന് നേരെ നടന്ന അക്രമത്തെ യു ഡി എഫ് ഗൗരവമായാണ് കാണുന്നത്. അക്രമികളെ പിടികൂടിയില്ലെങ്കില്‍ യു ഡി എഫ് നിയമപരമായി നീങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, കെ പി സി സി സെക്രട്ടറി കെ. നീലകണ്ഠന്‍, സജി സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.
ചര്‍ച്ചിനു നേരെ അക്രമം അഴിച്ചുവിട്ടവരെ ഉടന്‍ പിടികൂടണമെന്ന് യു ഡി എഫ്; മണല്‍ മാഫിയയെ നിലയ്ക്കു നിര്‍ത്തണമെന്നും ആവശ്യം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Muslim-league, Press meet, Manjeshwaram, UDF on Church attack incident
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia