ഉദുമ ഗവ. കോളജില്‍ വിചിത്രമായ സസ്‌പെന്‍ഷന്‍; രണ്ട് ബാച്ചുകളെ ഒന്നിച്ച് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു, കാരണം ഫാന്‍!
Feb 16, 2017, 20:37 IST
ഉദുമ: (www.kasargodvartha.com 16/02/2017) ഉദുമ ഗവ. കോളജില്‍ വിചിത്രമായ സസ്‌പെന്‍ഷന്‍. രണ്ട് ബാച്ചുകളെ ഒന്നിച്ച് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു കൊണ്ടാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ പരീക്ഷിച്ചത്. കുണിയയില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ ഗവ. കോളജിന്റെ പുതിയ കെട്ടിടത്തില്‍ മൂന്നു ക്ലാസ് മുറികളിലാണ് ക്ലാസ് നടക്കുന്നത്. ക്ലാസ് മുറികളില്‍ ഫാന്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുകയും ഒത്തുതീര്‍പ്പെന്ന നിലയില്‍ മൂന്ന് ക്ലാസ് മുറികളിലും രണ്ട് വീതം ഫാനുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഫാന്‍ സ്ഥാപിച്ചതിന്റെ പിറ്റേ ദിവസം തന്നെ മൂന്നാം വര്‍ഷ ഹിസ്റ്ററി ക്ലാസ് പ്രവര്‍ത്തിക്കുന്ന മുറിയുടെയും, ഒന്നാം വര്‍ഷ ഹിസ്റ്ററി മുറിയുടെയും നാല് ഫാനുകളും നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷണം നടത്തുകയും കോളജില്‍ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ഉത്തരവാദികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതിനു ശേഷം ഹിസ്റ്ററി ക്ലാസിലെ കുട്ടികള്‍ ഫാനില്ലാതെയാണ് പഠിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ ഹിസ്റ്ററി വിദ്യാര്‍ത്ഥികള്‍ ഫാന്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചു. എന്നാല്‍ ഫണ്ടില്ലെന്ന കാരണത്താല്‍ ഫാന്‍ മാറ്റി സ്ഥാപിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായില്ല. സമരം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഫാനുള്ള മൂന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ് കോഴ്‌സ് നടക്കുന്ന ക്ലാസിലും, മൂന്നാം വര്‍ഷ ബി.കോം ക്ലാസിലും മാറി മാറി കുട്ടികളെ ഇരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇൗ തീരുമാനം അംഗീകരിക്കാന്‍ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളും ബി.കോം വിദ്യാര്‍ത്ഥികളും തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഈ രണ്ട് ബാച്ചിലെയും വിദ്യാര്‍ത്ഥികളെ ഒന്നടങ്കം പ്രിന്‍സിപ്പാള്‍ സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്.
ഇതിനിടയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി വിവിധ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളെ പങ്കെടപ്പിച്ച് യോഗം നടത്തി. ഈ യോഗത്തിലും മുന്‍ തീരുമാനം തന്നെ നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തെ എസ് എഫ് ഐയും എബിവിപിയും അനുകൂലിച്ചപ്പോള്‍ കെ എസ് യു - എം. എസ് എഫ് വിദ്യാര്‍ത്ഥികള്‍ തീരുമാനത്തെ എതിര്‍ത്തു. ഇതിനിടയില്‍ രണ്ട് ബാച്ചുകളിലെയും വിദ്യാര്‍ത്ഥികള്‍ 50 രൂപ വീതം ശേഖരിച്ച് നാലു ഫാനുകള്‍ വിദ്യാര്‍ത്ഥികളുടെ ചിലവില്‍ തന്നെ സ്ഥാപിക്കാമെന്ന് കോളജ് അധികൃതരെ അറിയിച്ചു. ഇതിന് കോളജ് അധികൃതര്‍ തയ്യാറായെങ്കിലും ക്ലാസ് മുറികള്‍ ഓരോ ദിവസവും പരസ്പരം മാറിയിരിക്കണമെന്ന നിബന്ധനയാണ് അധികൃതര്‍ മുന്നോട്ട് വെച്ചത്. ഈ തീരുമാനത്തെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥികള്‍ മനസ്സില്ലാ മനസോടെയാണെങ്കിലും അംഗീകരിച്ചു. എന്നാല്‍ ബി.കോം വിദ്യാര്‍ത്ഥികള്‍ ഇതിനു വഴങ്ങിയില്ല. തങ്ങളുടെ ക്ലാസ് മുറി വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ബി.കോം വിദ്യാര്‍ത്ഥികളെ കോളജിന്റെ പടി ചവിട്ടാന്‍ പാടില്ലെന്ന വ്യവസ്ഥയോടെ ഒന്നടങ്കം ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അധികൃതരുടെ പിടി വാശി മൂലം വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ് ഉദുമ ഗവ. കോളജില്‍ ഉണ്ടായിട്ടുള്ളത്.
ഓരോ വിദ്യാര്‍ത്ഥികളുടെ കൈയ്യില്‍ നിന്നും 2,500 രൂപവരെ പിടിഎ ഫണ്ട് കോളജ് അധികൃതര്‍ വാങ്ങിക്കുന്നുണ്ട്. മൂന്ന് അധ്യയന വര്‍ഷമായി ഇവിടെ 300 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിവരികയാണ്. 10 ലക്ഷത്തോളം രൂപ പിടിഎ ഫണ്ട് ഇനത്തില്‍ ലഭിച്ചിട്ടും നാല് ഫാന്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് രക്ഷിതാക്കളിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uduma, College, suspension, news, Strike, KSU, MSF, ABVP, Two batches suspended in Uduma Govt. college.