കാസർകോട്ട് മയക്കുമരുന്ന് വിപണനവും വിതരണവും വ്യാപകം; മാരക എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ; 20 ദിവസത്തിനിടെ പിടിയിലായത് 93 പേർ; ശക്തമായ നടപടിയുമായി പൊലീസ്; സ്പെഷ്യൽ ഫോഴ്‌സ് രൂപീകരിച്ചു
Jan 30, 2022, 14:31 IST
കാസർകോട്: (www.kasargodvartha.com 30.01.2022) കാസർകോട്ട് മയക്കുമരുന്ന് വിപണനവും വിതരണവും വ്യാപകമാവുന്നു. മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ശനിയാഴ്ച മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കീഴൂരിലും ചെമ്മനാടും നടത്തിയ പരിശോധനയിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുടെ വൻ ശേഖരം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്‌തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാജഹാൻ (30), ഉബൈദ് എ എം (45) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 243.38 ഗ്രാം എംഡിഎംഎ പിടികൂടി. ഇവരുടെ പേരിൽ മയക്കു മരുന്ന് നിരോധന നിയമ പ്രകാരം കേസ് റെജിസ്റ്റർ ചെയ്തു
ജില്ലയിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 265.86 ഗ്രാം എംഡിഎംഎയും 18.18 കിലോ ഗ്രാം കഞ്ചാവും പിടികൂടി. 66 കേസുകൾ റെജിസ്റ്റർ ചെയ്യുകയും 93 പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ട് പോവുകയാണെന്നും ഇതിനായി സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് രൂപീകരിച്ചതായും ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന വാർത്താസമ്മേളനത്തിൽ അറിയിച്ചു
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബേക്കൽ സബ് ഡിവിഷൻ ഡി വൈ എസ് പി സി കെ സുനിൽകുമാർ, മേൽപറമ്പ് സി ഐ ടി ഉത്തംദാസ്, എസ് ഐ വിജയൻ വി കെ എന്നിവരുടെ നേതൃത്തിലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്
ശനിയാഴ്ച വൈകുന്നേരം ശാജഹാന്റെ വീട് പരിശോധന നടത്തിയതിൽ രണ്ട് ഗ്രാം എംഡിഎംഎയും തുടർന്ന് ചന്ദ്രഗിരി പാലത്തിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഉബൈദ് എ എം ഓടിച്ച സ്കൂടെറിനകത്ത് സൂക്ഷിച്ചിരുന്ന 241.38 ഗ്രാം എംഡിഎംഎയും ഇലക്ട്രോണിക് ത്രാസും പിടികൂടുകയായിരുന്നു. അറസ്റ്റിലായ രണ്ടുപേരെയും വൈദ്യ പരിശോധനയ്ക്ക് ശേഷം കാസർകോട് സെഷൻസ് കോടതിയിൽ ഹാജരാക്കും.
ബേക്കൽ സി ഐ വിപിൻ യുപി, എസ് ഐ രാജീവൻ, മേൽപറമ്പ് എസ് ഐ വിജയൻ, ഗ്രേഡ് എസ് ഐ ജയചന്ദ്രൻ, എ എസ് ഐ അരവിന്ദൻ, ഡി വൈ എസ് പിയുടെ കീഴിലുള്ള സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജീഷ്, സിപിഒമാരായ പ്രജീഷ്, പ്രശോഭ്, ശഫീഖ്, പ്രശോഭ്, സന്തോഷ്, വിനോദ് കുമാർ, നിഷാന്ത്, അജേഷ്, ഉണ്ണികൃഷ്ണൻ, വനിതാ പൊലീസുകാരായ ഷീബ, ധന്യ, സുജാത എന്നിവരും പരിശോധനയിൽ പങ്കെടുത്തു
അടുത്ത കാലത്ത് പൊലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും ജില്ലയിലെ മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റു ആളുകളെ കുറിച്ചും കൂടുതലായി അന്വേഷണം ആരംഭിച്ചതായും ജില്ല പൊലീസ് മേധാവി പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Police, Arrest, Drugs, MDMA, Police-station, SP, DYSP, District, Bakel, Video, Two arrested with deadly MDMA.
< !- START disable copy paste -->