വീണ്ടും വാഹനത്തിനു മുകളില്‍ മരം വീണു; 3 അംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
Sep 8, 2019, 10:58 IST
മുള്ളേരിയ: (www.kasargodvartha.com 08.09.2019) ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യുവാവ് മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടും മരം വീണ് അപകടം. ആദൂരില്‍ നിര്‍ത്തിയിട്ട ജീപ്പിനു മുകളിലേക്ക് മരം വീണ് 3 അംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ശനിയാഴ്ച്ച വൈകിട്ട് നാലോടെ ആദൂര്‍ മഖാം- ജാറം റോഡില്‍ ആദൂര്‍ മഖാമിന്റെ സമീപത്താണ് അപകടം. മഖാമിലേക്ക് സന്ദര്‍ശനത്തിനെത്തിയ ഗാളിമുഖ ഗോളിത്തടിയിലെ ജി.എം. അബ്ദുല്ലക്കുഞ്ഞിയുടെ ജീപ്പിനു മുകളിലാണ് മരം വീണത്.
ജീപ്പ് റോഡരികില്‍ ഒതുക്കി നിര്‍ത്തി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് കാറ്റില്‍ കൂറ്റന്‍ തേക്ക് പൊട്ടി വീണത്. അബ്ദുല്ലക്കുഞ്ഞിയാണ് ജീപ്പ് ഓടിച്ചിരുന്നത്. മുന്‍ സീറ്റില്‍ ഭാര്യ നഫീസയും കൊച്ചുമകന്‍ 3 വയസ്സുള്ള മുഹമ്മദ് സമാഫും ഒപ്പം ഉണ്ടായിരുന്നു. ജീപ്പിന്റെ ചില്ല് തകര്‍ന്നു അബ്ദുല്ലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാരും ആദൂര്‍ പോലീസും എത്തിയാണ് മരം മുറിച്ചു മാറ്റിയത്. കഴിഞ്ഞ ബുധനാഴ്ച മരം വീണ് അപകടമുണ്ടായ പെരിയടുക്കയില്‍ നിന്നു 3 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Mulleria, Accident, Family, Escaped, Top-Headlines, Tree fall Again to the car: Family Escaped < !- START disable copy paste -->