ഡോക്ടറായി ആദ്യ നിയമനം കാസര്‍കോട്ട്; വിഷമത്തോടെ 4 വര്‍ഷം മുമ്പ് ജനറല്‍ ആശുപത്രിയിലെത്തി ജനങ്ങളുടെ ഹൃദയം കവര്‍ന്ന തലസ്ഥാനക്കാരി വനിതാ ഡോക്ടര്‍ ഇന്ന് പടിയിറങ്ങുന്നതും വിഷമത്തോടെ, വീഡിയോ കാണാം
Mar 8, 2019, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 08.03.2019) എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കി പി എസ് സി നിയമനം വഴി ഡോക്ടറായി ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ഡിറ്റി വി മോഹനന് സ്ഥലം മാറ്റം ലഭിച്ച് സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഹൃദയംനുറുങ്ങുന്ന വേദന. നാലു വര്‍ഷത്തെ സേവനം ജനങ്ങളുമായുള്ള വലിയ അടുപ്പവും സ്നേഹവുമാണ് തനിക്ക് ലഭിച്ചതെന്ന് ഡിറ്റി പറയുന്നു. രാവ് എന്നോ പകല്‍ എന്നോ നോക്കാതെ ഏതുസമയത്തും ഡോക്ടറുടെ സേവനം ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ലഭിച്ചിരുന്നു.
ജില്ലയിലെ ജനങ്ങള്‍ വളരെ സ്നേഹമുള്ളവരും സത്യസന്ധരുമാണെന്ന് ഡോക്ടര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ പോസ്റ്റിംഗ് ലഭിച്ച് എത്തുന്ന പല ഡോക്ടര്‍മാരും എത്രയും പെട്ടെന്ന് തങ്ങളുടെ ജില്ലയിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോകുമ്പോഴാണ് നാലു വര്‍ഷവും ജില്ലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്കിയ ഡോക്ടര്‍ക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോകുമ്പോഴും ഏറെ വിഷമവും സങ്കടവും പ്രകടിപ്പിച്ചത്. ഡോക്ടറുടെ മികച്ച സേവനത്തിന് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് ജനമൈത്രി പോലീസ് ഉപഹാരവും നല്‍കിയിരുന്നു.
ജോലിയുടെ ഇടവേളകളില്‍ ജനറല്‍ ആശുപത്രിയോടു ചേര്‍ന്ന് ഒരു മികച്ച പച്ചക്കറി തോട്ടമുണ്ടാക്കാനും മുന്‍കൈയ്യെടുത്തത് ഡോക്ടര്‍ ഡിറ്റിയായിരുന്നു. ഇന്ന് ആ പച്ചക്കറി തോട്ടത്തില്‍ നിന്നും മികച്ച വിളവാണ് ലഭിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര അമരവിള സ്വദേശിനിയാണ് ഡിറ്റി. ഇവര്‍ മികച്ച ഒരു ഗായിക കൂടിയാണ്.
WATCH VIDEO
Also Read:
മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Doctor, General-hospital, Top-Headlines, Transfer for Doctor Ditty
< !- START disable copy paste -->