city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Plane Crash | കാനഡയിലെ ടൊറന്റോയില്‍ വിമാനാപകടം; ലാന്‍ഡ് ചെയ്യുന്നതിനിടെ തലകീഴായി മറിഞ്ഞു, 18 യാത്രക്കാര്‍ക്ക് പരുക്കേറ്റു, വീഡിയോ

Photo Credit: Screenshot from a X Video by Morgan J Freeman

● മഞ്ഞുമൂടിയ റണ്‍വേയില്‍ വിമാനം തലകീഴായി മറിയുകയായിരുന്നു. 
● കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.
● മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. 

ഒട്ടാവ: (KasargodVartha) കാനഡയിലെ ടൊറോന്റോ വിമാനത്താവളത്തില്‍ വിമാനാപകടം. ലാന്‍ഡ് ചെയ്യുന്നതിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞു. അപകടത്തില്‍ 18 യാത്രക്കാര്‍ക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. നാല് കാബിന്‍ ക്രൂ അടക്കം 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 

ഡെല്‍റ്റ എയര്‍ലൈന്‍സ് 4819 വിമാനമാണ് ലാന്‍ഡ് ചെയ്യുന്നതിനിടെ തലകീഴായി മറിഞ്ഞത്. യുഎസിലെ മിനിയപ്പലിസില്‍നിന്ന് ടൊറന്റോയിലെത്തിയതായിരുന്നു വിമാനം. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം.

മഞ്ഞുമൂടിയ റണ്‍വേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. കനത്ത കാറ്റിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്ററും ആംബുലന്‍സുകളും ഉപോയഗിച്ച് പരുക്കേറ്റവരെ എത്രയും വേഗം സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ അപകടത്തെക്കുറിച്ചുള്ള വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Plane crash occurred at Toronto Pearson International Airport. A Delta Air Lines flight 4819 from Minneapolis flipped over while landing. 18 passengers were injured, three critically. 80 people were on board. Icy conditions and strong winds are suspected factors.

#PlaneCrash, #Toronto, #DeltaAirlines, #Aviation, #Accident, #Canada


 


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub